യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ആദ്യമായാണ് ഒരു ഡോളറിന് എതിരെ 76 രൂപ എന്ന നിലയിലെത്തുന്നത്. രൂപയുടെ മൂല്യം യുഎസ് ഡോളറിന് എതിരെ 76.15 എന്ന നിലയിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 75.19 എന്ന നിലയിൽ എത്തിയിരുന്നു. മറ്റ് പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ വ്യാപകമായി ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇന്ന് രൂപ 75.69 ൽ തുറന്നത്. ആഭ്യന്തര ഓഹരി വിപണിയും ഇന്ന് കുത്തനെ ഇടിഞ്ഞു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളെ തുടർന്നുള്ള ആശങ്കകൾക്കിടയിലാണ് സെൻസെക്സ് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 10 ശതമാനം ഇടിഞ്ഞത്. രൂപയുടെ മൂല്യം 77ൽ എത്താൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞതിനൊപ്പം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നത് വർദ്ധിച്ചതും രൂപയ്ക്ക് കനത്ത പ്രഹരമായി. എണ്ണ വില ഇന്ന് ബാരലിന് 26.10 ഡോളറാണ്.

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതിനാൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പൂർണമായും നിർത്തലാക്കിയത് ഡോളർ ഇന്ന് പ്രധാന കറൻസികൾക്കെതിരെ ഉയരാൻ കാരണമായി. വൈറസ് പടരുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഡോളറിനെ പിന്തുണയ്ക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൊറോണ വൈറസ് ഇപ്പോൾ 150ൽ അധികം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ 13,000 ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications