ലോകത്തിലെ ഏറ്റവും വലിയ ഐ‌പി‌ഒയ്ക്ക് ഒരുങ്ങി സൗദി അരാംകോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയിലെ വൻകിട ഓയിൽ കമ്പനിയാണ് സൗദി അരാംകോ പ്രാരംഭ ഓഹരി വിപണി പ്രവേശനം പ്രഖ്യാപിച്ചു. ലോകത്തെ എണ്ണ ഭീമെൻറ ഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധം വിപണിയിലെത്തുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ ഞായറാഴ്ച സൗദി ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

ഏറെക്കാലമായി വിപണി കാത്തിരുന്ന പ്രഖ്യാപനമാണിത്. വിൽക്കേണ്ട ഓഹരികളുടെ എണ്ണം, വില, വിൽപ്പന ആരംഭിക്കുന്ന തീയതി എന്നിവയെക്കുറിച്ചും കമ്പനി ചില വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. സൗദി സ്റ്റോക്ക് മാർക്കറ്റായ 'തദാവുൽ' മുഖേനെ ആഭ്യന്തര വിപണിയിലാണ് വിൽപനയെങ്കിലും മുഴുവൻ സ്വദേശി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന ചില വിദേശികൾക്കും ഓഹരികൾ സ്വന്തമാക്കാൻ കഴിയുമെന്ന് അരാംകോ വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ശതമാനം ഓഹരിയിലാണ് സൌദി അരാംകോ ഓഹരി വിപണിയില്‍ വില്‍ക്കുക.

ഇന്ത്യയ്ക്ക് ആശങ്ക വേണ്ട; സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കുറവുണ്ടാകില്ലഇന്ത്യയ്ക്ക് ആശങ്ക വേണ്ട; സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കുറവുണ്ടാകില്ല

ലോകത്തിലെ ഏറ്റവും വലിയ ഐ‌പി‌ഒയ്ക്ക് ഒരുങ്ങി സൗദി അരാംകോ

അടുത്ത പത്ത് ദിവസത്തിനകം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരുമായി ചര്‍ച്ച നടത്തും. ഡിസംബറില്‍ ആഭ്യന്തര വിപണിയിലും അടുത്ത വര്‍ഷം ലോക ഓഹരി വിപണിയിലും അരാംകോ സജീവമാകും. ഊർജ്ജേതര വ്യവസായങ്ങൾ കെട്ടിപ്പടുക്കുന്നതിനും വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിനുള്ള പ്രിൻസ് മുഹമ്മദിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാ​ഗമാണ് അരാംകോയുടെ ഐപിഒ എന്ന് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കി.

ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പന ചൈനയിലെ ഇ-കോമേഴ്സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്‍പ്പന നടന്നത്. എന്നാൽ സൗദി അരാംകോയുടെ വില്‍പന പ്രതീക്ഷിച്ച പ്രകാരം നടന്നാല്‍ ഓഹരി വിപണിയിലെ ലോക റെക്കോര്‍ഡായിരിക്കും മറികടക്കുക.

സൗദി അരാംകോ ഡ്രോൺ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?സൗദി അരാംകോ ഡ്രോൺ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?

malayalam.goodreturns.in

Read more about: saudi ipo സൗദി ഐപിഒ
English summary

ലോകത്തിലെ ഏറ്റവും വലിയ ഐ‌പി‌ഒയ്ക്ക് ഒരുങ്ങി സൗദി അരാംകോ

Saudi Aramco, the largest oil company in Saudi Arabia, announced the opening of its initial stock market. Read in malayalam.
Story first published: Monday, November 4, 2019, 13:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X