പാലക്കാട്; വ്യവസായ വകുപ്പിന് കീഴില്‍ പൊതുമേഖലയിൽ രണ്ടാമത്തെ പെട്രോള്‍ പമ്പ് ഉദ്ഘാടനത്തിനൊരുങ്ങി. ഷൊര്‍ണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പമ്പിൻറെ ഉദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ നിർവ്വഹിക്കും. പദ്ധതിയെ കുറിച്ച് മന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം

വ്യവസായ വകുപ്പിന് കീഴില്‍ ഷൊര്‍ണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിലൂടെ വലിയ കുതിപ്പിനൊരുങ്ങുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് പെട്രോള്‍ പമ്പ് പ്രവര്‍ത്തനമാരംഭിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴില്‍ പൊതുമേഖലയിലെ രണ്ടാമത്തെ പെട്രോള്‍ പമ്പാണ് ഇത്. കേരള ക്ലേയ്സ് ആന്റ് സെറാമിക്സും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ പെട്രോള്‍ പമ്പ് തുറന്നിരുന്നു.
കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുക എന്ന ലക്ഷ്യത്തിലാണ് 1928 ല്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്വകാര്യമേഖലയില്‍ രൂപീകരിച്ചത്. എന്നാല്‍ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് 1976 ല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 1980ല്‍ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വീണ്ടും ഉല്‍പ്പാദനം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2 കോടി മാത്രം വിറ്റുവരവുണ്ടായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് പുതിയ പമ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 20 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications