ദമ്പതികളുടെ നിസ്വാർത്ഥ സേവനത്തിന് വ്യവസായി ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം 4 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യവസായി ആനന്ദ് മഹീന്ദ്ര മുംബൈ സ്വദേശികളായ ദമ്പതികൾക്ക് നാല് ലക്ഷം രൂപ സംഭാവന ചെയ്തു. ലോക്ക്ഡൌൺ സമയത്ത് 1500 പേർക്ക് റേഷൻ വാങ്ങുന്നതിനായി അവരുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് തുക ചെലവഴിച്ചതിനെ തുടർന്നാണ് സംഭാവനയുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ഒരു കുടുംബത്തിനായുള്ള സമ്പാദ്യമായ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് പാവങ്ങളെ സഹായിച്ച ഫയാസിനെയും മിസ്ഗ ഷെയ്ഖിനെയും കുറിച്ചുള്ള വാർത്തയെ തുടർന്നാണ് ആനന്ദ് മഹീന്ദ്ര ഇവർക്ക് സഹായവുമായെത്തിയത്.

 

അവരുടെ ത്യാഗവും നിസ്വാർത്ഥതയുമാണ് മഹീന്ദ്രയെ ഇത്തരത്തിൽ ഒരു സംഭാവന നൽകാൻ പ്രേരിപ്പിച്ചത്. മറ്റ് നിരവധി പേരും ഇവർക്ക് സംഭാവനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യത്തെ പിന്തുണച്ചതിന് ദമ്പതികൾ നന്ദി രേഖപ്പെടുത്തി. ജൂലൈ 24 ന് പത്ര റിപ്പോർട്ട് വന്നതിനെത്തുടർന്ന് റേഷൻ ആവശ്യം വർദ്ധിച്ചു. മുംബൈയിൽ നിന്ന് നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്. ആരെയും നിരസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫണ്ട് ലഭിച്ചതിന് ശേഷം ഞാൻ ആദ്യം ചെയ്തത് കൂടുതൽ റേഷൻ കിറ്റുകൾ വാങ്ങുക എന്നതാണെന്നും ഫയാസ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധി: വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഒരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്

ദമ്പതികളുടെ നിസ്വാർത്ഥ സേവനത്തിന് വ്യവസായി ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം 4 ലക്ഷം രൂപ

മാൽവാനിയിലെ ജനസാന്ദ്രതയുള്ള അംബുജ്‌വാഡിയിലെ അഞ്ച് മുറി കെട്ടിടത്തിൽ ഒരു സ്കൂൾ നടത്തുന്ന മിസ്ഗ, നിരാലംബരായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ തീരുമാനിച്ചു. മിസ്ഗയുടെ സ്കൂളിൽ പഠിച്ച ആറ് എസ്എസ്എൽസി വിദ്യാർത്ഥികളിൽ അഞ്ച് പേർ ബുധനാഴ്ച വിജയിച്ചു. എന്നാൽ അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ അവരുടെ മാതാപിതാക്കൾക്ക് കഴിയില്ല. എന്നാൽ അവരുടെ ഫീസ് അടച്ച് അവരെ പഠിപ്പിക്കാനാണ് മിസ്ഗയുടെ തീരുമാനം.

ചേരി നിവാസികളുടെയും കൂലിപ്പണിക്കാരുടെയും കുട്ടികൾക്ക് പഠിക്കാനും പ്രാഥമിക വിദ്യാഭ്യാസം നൽകാനും 2010 ൽ മാൽവാനിയിൽ ആരംഭിച്ചതാണ് മിസ്ഗ ആരംഭിച്ച 'ബാൽവാഡി' ഇന്ന് സീൽ ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ സ്കൂളിന് ഇതുവരെ സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ല.

കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

English summary

Selfless service of the couple, Anand Mahindra gave Rs 4 lakhs | ദമ്പതികളുടെ നിസ്വാർത്ഥ സേവനത്തിന് വ്യവസായി ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം 4 ലക്ഷം രൂപ

Anand Mahindra donated Rs 4 lakh to a Mumbai-based couple who spends money from their personal savings to buy rations for 1,500 people during the lockdown. Read in malayalam.
Story first published: Thursday, July 30, 2020, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X