സെൻസെക്സിൽ ഇന്ന് 399 പോയിന്റ് നേട്ടം, നിഫ്റ്റി 11,000ന് മുകളിൽ; ഐടി ഓഹരികൾ മുന്നിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡി‌എഫ്‌സി ബാങ്ക് ജൂൺ പാദത്തിൽ നടത്തിയ ശക്തമായ നിക്ഷേപം നിക്ഷേപകരുടെ വികാരം ഉയർത്തിയതോടെ ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്നു. സെൻസെക്സ് 399 പോയിന്റ് ഉയർന്ന് 37,419 എന്ന നിലയിലും നിഫ്റ്റി 120 പോയിന്റ് ഉയർന്ന് 11,022 എന്ന നിലയിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ആദ്യ പാദത്തിലെ ലാഭത്തിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതിനെ തുടർന്ന് ബാങ്കിന്റെ ഓഹരികൾ 2.7 ശതമാനം ഉയർന്നു.

 

ഐടി ഭീമന്മാരായ ഇൻ‌ഫോസിസ്, വിപ്രോ, എച്ച്സി‌എൽ ടെക്നോളജീസ് എന്നിവയും കഴിഞ്ഞ ആഴ്ച പ്രതീക്ഷകളെ മറികടക്കുന്ന ലാഭം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബാങ്കിന്റെ ഫലങ്ങൾ പുറത്തു വന്നത്. എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ഉയർച്ച നിഫ്റ്റി ബാങ്കിംഗിനെയും സാമ്പത്തിക സൂചികയെയും 1.5 ശതമാനം വീതം ഉയർത്തി. മറ്റ് ധനകാര്യ ഓഹരികളായ ബജാജ് ഫിനാൻസ്, ബജാജ് ഫിൻ‌സെർവ് എന്നിവയും നാല് ശതമാനം വീതം ഉയർന്നു.

ഇൻഫോസിസ് കുതിപ്പിൽ ഓഹരി വിപണിയിൽ ഇന്ന് നേട്ടം

സെൻസെക്സിൽ ഇന്ന് 399 പോയിന്റ് നേട്ടം, നിഫ്റ്റി 11,000ന് മുകളിൽ; ഐടി ഓഹരികൾ മുന്നിൽ

അതേസമയം, ബിസ്ക്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് നിഫ്റ്റിയിൽ നേട്ടത്തിൽ ഒന്നാമതെത്തി. ബ്രിട്ടാനിയ ഓഹരികൾ അഞ്ച് ശതമാനത്തിലധികം ഉയർന്നു. വിപ്രോ, ഇൻ‌ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സി‌എൽ ടെക് എന്നിവയാണ് 4 ശതമാനം വീതം ഉയർന്ന ഐ‌ടി ഓഹരികൾ. ഇതിനെ തുടർന്ന് മേഖല സൂചികയായ നിഫ്റ്റി ഐടി മൂന്ന് ശതമാനത്തിലധികം ഉയർത്തി.

ഫാർമ ഓഹരികളാണ് ഇന്ന് ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ചത്. സൺ ഫാർമ 3.9 ശതമാനവും സിപ്ല രണ്ട് ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഫാർമ സൂചിക 1.5 ശതമാനത്തിലധികം ഇടിഞ്ഞു. ഫേവിപിരാവിറിന്റെ ജനറിക് പതിപ്പായ ഫാബിഫ്ലുവിന്റെ അമിതവിലയും തെറ്റായ അവകാശവാദങ്ങളും സംബന്ധിച്ച് ഡിജിസിഐ കമ്പനിക്ക് നോട്ടീസ് അയച്ചതിനെത്തുടർന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് രണ്ട് ശതമാനം ഇടിഞ്ഞു.

ഓഹരി വിപണിയിൽ തുടക്കം നേരിയ നേട്ടത്തിൽ; ഇന്ന് പ്രതീക്ഷ നൽകുന്ന ഓഹരികൾ ഏതൊക്കെ?

English summary

Sensex up 399 points today, Nifty above 11,000; IT, HDFC stocks are the best performers | സെൻസെക്സിൽ ഇന്ന് 399 പോയിന്റ് നേട്ടം, നിഫ്റ്റി 11,000ന് മുകളിൽ; ഐടി ഓഹരികൾ മുന്നിൽ

Sensex up 399 points at 37,419 and the Nifty up 120 points at 11,022. Read in malayalam.
Story first published: Monday, July 20, 2020, 16:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X