വഡോദര: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് ആണ് ബാങ്ക് ഓഫ്. 2018 ലെ ബാങ്ക് ലയനത്തോടെ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ കൂടുതല്‍ വികസിച്ചത്. തുടര്‍ന്ന് മികച്ച ലാഭത്തിലായിരുന്നു ബാങ്കിന്റെ മുന്നോട്ട് പോക്ക്.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്ക് ഓഫ് ബറോഡ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്തായാലും ഇത് ബാങ്കിന്റെ ഓഹരി മൂല്യത്തെ ബാധിച്ചിട്ടില്ല. വിശദാംശങ്ങള്‍ നോക്കാം...
1046 കോടി നഷ്ടം
2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. നാലാം പാദത്തില്‍ ബാങ്കിന്റെ ഒറ്റയ്ക്കുള്ള മൊത്ത നഷ്ടം 1,046.5 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
താരമത്യം ചെയ്താല്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം ബാങ്ക് ലാഭത്തിലായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 506 കോടിയായിരുന്നു ലാഭം. തൊട്ടുമുമ്പത്തെ പാദത്തില്‍ 1,061 കോടി രൂപയുടെ ലാഭവും ബാങ്ക് ഓഫ് ബറോഡ നേടിയിരുന്നു.
മൊത്ത പലിശവരുമാനം
മൊത്ത പലിശ വരുമാനത്തില്‍ (നെറ്റ് ഇന്ററസ്റ്റ് ഇന്‍കം) നാല് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 6,798.4 കോടി രൂപയായിരുന്നു. ഇതിപ്പോള്‍ 7,107 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
നിഷ്ക്രിയ ആസ്തി
മൊത്ത ആസ്തി ഗുണത്തില്‍ കുറവ് വന്നു എന്നതാണ് മറ്റൊരു കാര്യം. നിഷ്ക്രിയ ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തേക്കാള്‍ വര്ഡദ്ധിച്ചു. 8.48 ശതമാനത്തില്‍ 8.87 ശതമാനം ആയിട്ടാണ് വര്‍ദ്ധിച്ചത്. മൊത്ത നിഷ്ക്രിയ ആസ്തി മൂന്നാം പാദത്തിലേക്കാള്‍ കൂടിയിട്ടുണ്ട്. 2.39 ശതമാനത്തില്‍ നിന്ന് 3.09 ശതമാനം ആയാണ് കൂടിയത്.
മൂലധനമുയര്ത്തും
എന്തായാലും നിലവിലെ സ്ഥിതിയില്‍ ബാങ്കിന്റെ മൂലധനം 5000 കോടി വരെ അധികമായി ഉയര്‍ത്തുന്നതിന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 2000 കോടി രൂപ കോമണ്‍ ഇക്വിറ്റി ക്യാപിറ്റല്‍ ആയിരിക്കും. ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) തുടങ്ങിയ വഴികളിലൂടെ ആയിരിക്കും ഇത് സമാഹരിക്കുക.
നൂറ്റാണ്ടിന്റെ പഴക്കം
1908 ല്‍ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ സ്ഥാപിതമായത്. മഹാരാജ സയാജിറാവു ഗെയ്ക്ക് വാദ് ആണ് സ്ഥാപകന്‍. രണ്ട് വര്‍ഷത്തിന് ശേഷം ആണ് അഹമ്മദാബാദില്‍ ആദ്യ ബ്രാഞ്ച് സ്ഥാപിക്കുന്നത്. 1953 ല്‍ ആദ്യമായി കെനിയയിലും ഉഗാണ്ടയിലും ബ്രാഞ്ചുകള്‍ സ്ഥാപിതമായി.
ബാങ്ക് ലയനം
2018 ലെ ബാങ്ക് ലയനത്തോടെ ആണ് ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് ആയി മാറിയത്. വിജയ ബാങ്കും ദേന ബാങ്കും ആയിരുന്നു അന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചത്. 132 ദശലക്ഷം ഉപഭോക്താക്കളുണ്ട് ഇന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
