ബാങ്കിൽ കാശിട്ടവർക്ക് വൻ തിരിച്ചടി, പലിശകൾ കുത്തനെ ഇടിഞ്ഞ 2020

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിംഗ്സ് അക്കൗണ്ട്, ടേം, ഫിക്‌സഡ് ഡെപ്പോസിറ്റുകൾ, കറന്റ് അക്കൗണ്ട് തുടങ്ങി എല്ലാത്തരം നിക്ഷേപങ്ങൾക്കും ബാങ്കുകൾ നൽകുന്ന പലിശ നിരക്കിൽ 2020 ൽ വലിയ ഇടിവുണ്ടായി. സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്കിന് 2020 സാമ്പത്തിക വർഷത്തിൽ അനുയോജ്യമായ നിലപാട് സ്വീകരിക്കേണ്ടി വന്നതാണ് ഇടിവിന് പ്രധാന കാരണം.

 

പലിശ നിരക്ക്

പലിശ നിരക്ക്

പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവർഷം 3 ശതമാനത്തിൽ താഴെയാണ്. കൊറോണ വൈറസ് കാരണം നേരിട്ട മാന്ദ്യത്തെ തുടർന്ന് മാർച്ച് മുതൽ മെയ് വരെ, റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. അതിനാൽ പുതിയ പലിശനിരക്കിന് അനുസൃതമായി ബാങ്കുകൾക്ക് നിക്ഷേപ നിരക്കും വായ്പാ നിരക്കും കുറയ്ക്കേണ്ടിവന്നു.

പേഴ്സണൽ ലോൺ എടുക്കാം ഈ ബാങ്കുകളിൽ നിന്ന്, ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഇവിടെ

പലിശ കുറയ്ക്കൽ ബാധിക്കുന്നത് എങ്ങനെ?

പലിശ കുറയ്ക്കൽ ബാധിക്കുന്നത് എങ്ങനെ?

പലിശനിരക്ക് കുറയുന്നത് പല വ്യക്തികളെയും കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. കാരണം അവരുടെ പ്രതിമാസ ചെലവുകൾക്കായി നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ തുക കുറഞ്ഞു. പകർച്ചവ്യാധി പ്രതിസന്ധിയും യാത്രാ നിയന്ത്രണങ്ങളും കാരണം വർഷത്തിലുടനീളം പണപ്പെരുപ്പ നിരക്ക് ഉയർന്നത് പലിശനിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കാൻ കേന്ദ്ര ബാങ്കിനെ നിർബന്ധിതമാക്കി.

വായ്പാനയം

വായ്പാനയം

ഡിസംബറിൽ അടുത്തിടെ നടന്ന ധനനയ അവലോകന യോഗത്തിൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി റിസർവ് ബാങ്ക് പ്രധാന പോളിസി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. സർക്കാർ സേവിംഗ്സ് സ്കീമിലെ പലിശ നിരക്ക് ഓരോ മൂന്നുമാസത്തിലും സർക്കാർ അവലോകനം ചെയ്യും. സർക്കാർ ബോണ്ടുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ 25 മുതൽ 100 ​​ബിപിഎസ് വരെ അധികമാണ് വിവിധ സ്കീമുകൾക്കായി നൽകുന്ന പലിശ നിരക്ക്.

കാനറ ബാങ്കിൽ കാശിട്ടിട്ടുള്ളവ‍‍ർക്ക് നേട്ടം, എഫ്ഡികളുടെ പലിശ നിരക്ക് ഉയർത്തി

വിവിധ ബാങ്കുകളുടെ പലിശ നിരക്ക്

വിവിധ ബാങ്കുകളുടെ പലിശ നിരക്ക്

2020 മെയ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന എസ്‌ബി‌ഐയുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിന് ലഭിക്കുന്ന പലിശ 2.7 ശതമാനമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകൾ ഒരു സേവിംഗ്സ് അക്കൗണ്ടിൽ പ്രതിവർഷം 3.50 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൌണ്ടിന് പ്രതിവർഷം 3% പലിശ ലഭിക്കും.

2020 സ്വർണത്തെ ബാധിച്ചത് എങ്ങനെ? 2021ൽ സ്വർണ വില എങ്ങോട്ട്? സ്വർണം കൈയിലുള്ളവർ അറിയേണ്ട കാര്യങ്ങൾ

പലിശ കുറയ്ക്കാൻ കാരണം

പലിശ കുറയ്ക്കാൻ കാരണം

അനിശ്ചിതമായ സാമ്പത്തിക സ്ഥിതി 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മിക്ക ബാങ്കുകളും പലിശനിരക്ക് കുറയ്ക്കാൻ കാരണമായി. ഇപ്പോൾ, ഇന്ത്യയിലെ ബാങ്കുകൾക്ക് ആവശ്യമായ പണലഭ്യത ഉണ്ടെങ്കിലും പൊതുജനങ്ങൾക്കിടയിൽ പണത്തിന്റെ ആവശ്യം ദുർബലമായി തുടരുകയാണ്. പണത്തിന്റെ ദുർബലമായ ആവശ്യം വായ്പകളിൽ നിന്ന് നേടിയ പലിശയും സേവിംഗ്സ് ഡെപ്പോസിറ്റിൽ ലഭിക്കുന്ന പലിശയും തമ്മിൽ പൊരുത്തക്കേട് സൃഷ്ടിച്ചതിനാൽ ഈ സാഹചര്യം പ്രധാന പലിശ വരുമാനത്തെ സമ്മർദ്ദത്തിലാക്കി.

English summary

Setback For Bank Depositors, Sharp Fall In Interest Rates In 2020; Why Interest So Low This Year? | ബാങ്കിൽ കാശിട്ടവർക്ക് വൻ തിരിച്ചടി, പലിശകൾ കുത്തനെ ഇടിഞ്ഞ 2020

The fall in interest rates has affected many individuals and families. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X