കോടതിവിധിയില്‍ പണികിട്ടി റിലയന്‍സും ഫ്യൂച്വര്‍ ഗ്രൂപ്പും! ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു... ആമസോണ്‍ വിജയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഫ്യൂച്വര്‍ ഗ്രൂപ്പ് റിലയന്‍സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ട്. റിലയന്‍സിന് ഓഹരികള്‍ വില്‍ക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റുവഴികളില്ലെന്ന് ഫ്യൂച്വര്‍ ഗ്രൂപ്പ് പരസ്യമായി തന്നെ പറഞ്ഞ കാര്യവും ആണ്. എന്തായാലും ആ പ്രതീക്ഷകളൊക്കെ ഇപ്പോള്‍ അസ്ഥാനത്തായി.

 

ആമസോണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി റിലയന്‍സിനും ഫ്യൂച്വറിനും എതിരെ വിധി പ്രസ്താവിച്ചു. ഒരു ഇടപാടില്‍ തിരിച്ചടി നേരിട്ടു എന്നത് മാത്രമല്ല, ഈ സുപ്രീം കോടതി റിലയന്‍സിന്റേയും ഫ്യൂച്വര്‍ ഗ്രൂപ്പിന്റേയും ഓഹരി മൂല്യത്തേയും കാര്യമായി ബാധിച്ചു. വിശദാശംങ്ങള്‍ നോക്കാം...

ഓഹരി മൂല്യം ഇടിഞ്ഞു

ഓഹരി മൂല്യം ഇടിഞ്ഞു

റിസയന്‍സിന് ഫ്യൂച്വര്‍ ഗ്രൂപ്പുമായുള്ള ഇടപാടുമായി മുന്നോട്ട് പോകാന്‍ ആകില്ലന്നെ സുപ്രീം കോടതി വിധി പുറത്ത് വന്ന ഉടന്‍ തന്നെ അതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും ഫ്യൂച്വര്‍ ഗ്രൂപ്പിന്റേയും ഓഹരി മൂല്യത്തില്‍ വളരെ പെട്ടെന്ന് തന്നെ കുറവ് സംഭവിക്കുകയായിരുന്നു.

 ഫ്യൂച്വറിന് വലിയ തിരിച്ചടി

ഫ്യൂച്വറിന് വലിയ തിരിച്ചടി

രണ്ട് കമ്പനികളുടേയും ഓഹരി മൂല്യം ഇടിഞ്ഞപ്പോള്‍ ശതമാനക്കണക്കില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് ഫ്യൂച്വര്‍ ഗ്രൂപ്പിന് ആയിരുന്നു. 16 ശതമാനം ആണ് ഫ്യൂച്വര്‍ കണ്‍സ്യൂമറിന്റെ ഓഹരി മൂല്യം ഇടിഞ്ഞത്. ഫ്യൂച്വര്‍ റീട്ടെയില്‍, ഫ്യീച്വര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ഫ്യൂച്വര്‍ എന്റര്‍പ്രൈസ് എന്നിവയുടെ മൂല്യം 10 ശതമാനത്തോളം ഇടിഞ്ഞു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഫ്യൂച്വര്‍ റീട്ടെയിലിന്റെ ഓഹരി വില ഒരു ഘട്ടത്തില്‍ 52.55 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. ഫ്യൂച്വര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റേത് 74.30 രൂപയായി. ഫ്യൂച്വര്‍ എന്റര്‍പ്രൈസസിന്റേയകം വെറും 9.2 രൂപയായി കുറഞ്ഞു. ഫ്യൂച്വര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്കിന് മൊത്തത്തില്‍ നേരിട്ടത് അഞ്ച് ശതമാനത്തിന്റെ നഷ്ടം ആയിരുന്നു.

സാമ്പത്തിക നഷ്ടം റിലയന്‍സിന്

സാമ്പത്തിക നഷ്ടം റിലയന്‍സിന്

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരി മൂല്യം 16 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ റിലയന്‍സ് ഇന്‍ഡിസ്ട്രീസ് നേരിട്ടത് മൂന്ന് ശതമാനം വരെ ഇടിവാണ്. എന്നാല്‍ രണ്ട് കമ്പനികളുടേയും ഓഹരി മൂല്യം കണക്കാക്കുമ്പോള്‍ റിലയന്‍സിന് ഉണ്ടായ ഇടിവാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. രണ്ടര ശതമാനത്തോളം ആയിരുന്നു റിലയന്‍സിന്റെ ഇടിവ്. കോടതി വിധി വരും മുമ്പ് 2,146 രൂപയായിരുന്നു റിലയന്‍സിന്റെ ഒരു ഓഹരിയുടെ വില. വിധി വന്നതിന് ശേഷം ഇത് 2,085.15 രൂപയായി കുറഞ്ഞു.

എന്തായിരുന്നു ഡീല്‍

എന്തായിരുന്നു ഡീല്‍

ഫ്യൂച്വര്‍ ഗ്രൂപ്പിനെ റിലയന്‍ ഏറ്റെടുക്കുന്നതായിരുന്നു ഡീല്‍. 24,713 കോടി രൂപയുടെ ഇടപാടായിരുന്നു ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ അതിനിടയിലാണ് ആമസോണ്‍ കയറിവരുന്നത്. ഫ്യൂച്വര്‍ ഗ്രൂപ്പില്‍ ആമസോണിനും നിക്ഷേപമുള്ളതാണ്. അന്ന് നിക്ഷേപം നടത്തുമ്പോള്‍ ചില ഉടമ്പടികളും ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഫ്യൂച്വറിനും റിലയന്‍സിനും തിരിച്ചടിയായത്.

റീട്ടെയില്‍ പറ്റില്ല

റീട്ടെയില്‍ പറ്റില്ല

ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ് റിലയന്‍സ് ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് സുപ്രീം കോടതി വിധി. ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ മൊത്തവ്യാപാരം, ചരക്കുനീക്കം, വെയര്‍ഹൗസ് തുടങ്ങിയവയും റീട്ടെയില്‍ ബിസിനസിനൊപ്പം ഏറ്റെടുക്കാന്‍ ആണ് റിലയന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ റീട്ടെയില്‍ ബിസിനസ് മറ്റാര്‍ക്കും വില്‍ക്കില്ലെന്ന് ആമസോണുമായി ഫ്യൂച്വര്‍ ഗ്രൂപ്പിന് കരാര്‍ ഉണ്ടായിരുന്നു.

ആസോണിന്റെ വരവ്

ആസോണിന്റെ വരവ്

ഫ്യൂച്വര്‍ കൂപ്പണ്‍ ലിമിറ്റഡ്‌സില്‍ ആണ് ആമസോണിന് നിക്ഷേപമുള്ളത്. 2019 ല്‍ ഫ്യൂച്വര്‍ കൂപ്പണ്‍സിന്റെ 49 ശതമാനം ഓഹരികളും അവര്‍ സ്വന്തമാക്കിയിരുന്നു. ഫ്യൂച്വര്‍ റീട്ടെയിലില്‍ 9.82 ശതമാനവും. ഫ്യൂച്വര്‍ റീട്ടെയിലിന്റെ ഓഹരികള്‍ വില്‍ക്കില്ല എന്നതായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള ഉടമ്പടി. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു ആമസോണ്‍ സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ സംവിധാനത്തെ സമീപിച്ചത്. ആര്‍ബിട്രേഷന്‍ തീരുമാനം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.

ബിഗ് ബസാര്‍

ബിഗ് ബസാര്‍

ഫ്യൂച്വര്‍ ഗ്രൂപ്പ് എന്ന് പറയുന്നതിനേക്കാള്‍ എളുപ്പത്തില്‍ മനസ്സിലാവുക ബിഗ് ബസാര്‍ എന്ന് പറയുമ്പോള്‍ ആയിരിക്കും. 1997 ല്‍ കൊല്‍ക്കത്തിയില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് രാജ്യത്തെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി ഫ്യൂച്വര്‍ ഗ്രൂപ്പ് മാറുകയായിരുന്നു.

English summary

Share value of Reliance and Future Group plunged after Supreme Court verdict favouring Amazon

Share value of Reliance and Future Group plunged after Supreme Court verdict favouring Amazon
Story first published: Friday, August 6, 2021, 18:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X