ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്, ഷെയര്‍ഖാന്‍ 'പച്ചക്കൊടി' കാട്ടിയ 2 സ്റ്റോക്കുകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ തിളങ്ങാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകള്‍ ഏതൊക്കെ? ഇതിനുത്തരം കണ്ടെത്തുക എളുപ്പമല്ല. നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന കമ്പനിയില്‍ കൃത്യമായ ഗൃഹപാഠം ഇതിനായി നടത്തേണ്ടതുണ്ട്.

 

ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ക്കൊപ്പം കമ്പനിയുടെ വിപണി മൂല്യം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വിലയും വരുമാനവും തമ്മിലെ അനുപാതം, മുടക്കിയ മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി നേടിയ ലാഭം, കടബാധ്യതകള്‍, പ്രവര്‍ത്തന ലാഭ മാര്‍ജിന്‍, പ്രതിയോഹരി വരുമാന വളര്‍ച്ച, ബിസിനസ് വഴി വരുമാനം നേടുന്നതിനുള്ള ശേഷി, പ്രമോട്ടര്‍മാര്‍ കൈവശം വെയ്ക്കുന്ന ഓഹരിയുടെ അളവ്, ക്യാഷ് ഫ്‌ളോ, പ്രതിയോഹരി വരുമാനവും ഇപ്പോഴത്തെ ഓഹരി വിലയും തമ്മിലെ അനുപാതം തുടങ്ങിയ ഒരുപിടി ഘടകങ്ങള്‍ നിക്ഷേപകന്‍ വിലയിരുത്തണം.

ബൈ കോൾ

എന്നാല്‍ നിക്ഷേപകരുടെ 'ജോലി' എളുപ്പമാക്കാന്‍ ഇന്ന് നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. ഭാവിയില്‍ ഏതൊക്കെ സ്റ്റോക്കുകള്‍ വലിയ റിട്ടേണ്‍ തരുമെന്ന പ്രവചനം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടി അറിയിക്കും.

ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ ഇന്ത്യന്‍ വിപണിയിലെ രണ്ടു സ്റ്റോക്കുകളില്‍ 'ബൈ' കോള്‍ നല്‍കിയിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്കായി ഷെയര്‍ഖാന്‍ നിര്‍ദേശിച്ചിരിക്കുന്ന രണ്ടു സ്റ്റോക്കുകളാണ് ഫിനോലക്‌സ് കേബിള്‍സും സുപ്രജിത് എഞ്ചിനീയറിങ്ങും.

ഫിനോലക്‌സ് കേബിള്‍സ്

ഫിനോലക്‌സ് കേബിള്‍സ്

നിലവില്‍ 473.50 രൂപയാണ് ഫിനോലക്‌സ് കേബിള്‍സ് ലിമിറ്റഡിന്റെ ഓഹരി വില (ഓഗസ്റ്റ് 18). വരും ഭാവിയില്‍ 31 ശതമാനം വരെ നേട്ടം കമ്പനിയില്‍ നിന്നും ഷെയര്‍ഖാന്‍ പ്രവചിക്കുന്നു. അതായത് ഓഹരി വിലയില്‍ ഷെയര്‍ഖാന്‍ നല്‍കുന്ന ടാര്‍ഗറ്റ് 623 രൂപ. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സാമ്പത്തിക ചിത്രമാണ് ഫിനോലക്‌സ് കേബിള്‍സ് മുന്നോട്ടുവെച്ചത്.

കമ്പനിയുടെ വരുമാനം, ഇബിഐടിഡിഎ, നികുതിക്ക് ശേഷമുള്ള ലാഭം എന്നിവ യഥാക്രമം 675 കോടി രൂപ, 70 കോടി രൂപ, 55 കോടി രൂപ എന്നിങ്ങനെ രേഖപ്പെടുത്തുന്നു. ഇലക്ട്രിക്കല്‍, കമ്മ്യൂണിക്കേഷന്‍ കേബിള്‍ മേഖലകളില്‍ ഫിനോലക്‌സ് കേബിള്‍സ് ലിമിറ്റഡിന് അടിയുറച്ച സ്വാധീനമുണ്ട്.

പ്രകടനം

ആരോഗ്യകരമായ ക്യാഷ് ഫ്‌ളോ ജനറേഷന്‍, പ്രവര്‍ത്തന മൂലധനം കര്‍ശനമായി കൈകാര്യം ചെയ്യുന്ന മാനേജ്‌മെന്റ് രീതി (ഡീലര്‍മാരില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങുന്ന നയം), പരിമിതമായ മൂലധന ചിലവുകള്‍ എന്നിവ കമ്പനിയുടെ ക്യാഷ് റിസര്‍വുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഷെയര്‍ഖാന്‍ പ്രവചിക്കുന്നു.

മുന്‍പാദത്തില്‍ കമ്മ്യൂണിക്കേഷന്‍ കേബിള്‍ മേഖലയില്‍ ലോഹം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന 71 ശതമാനം മെച്ചപ്പെട്ടിരുന്നു. ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വില്‍പ്പനയിലും കമ്പനി 290 ശതമാനം വളര്‍ച്ച കൈവരിക്കുകയുണ്ടായി. നിലവില്‍ 300 വിതരണക്കാരുണ്ട് കമ്പനിക്ക്. എന്നാല്‍ ഏറെ വൈകാതെ വിതരണ ശൃഖല 500 ആയി വിപുലപ്പെടുത്താനാണ് ഫിനോലക്‌സ് കേബിള്‍സ് ലിമിറ്റഡിന്റെ നീക്കം.

സുപ്രജിത്ത് എഞ്ചിനീയറിങ്

സുപ്രജിത്ത് എഞ്ചിനീയറിങ്

നിലവില്‍ 349 രൂപയാണ് സുപ്രജിത്ത് എഞ്ചിനീയറിങ് ലിമിറ്റഡിന്റെ ഓഹരി വില (ഓഗസ്റ്റ് 18). വരും ഭാവിയില്‍ 16 ശതമാനം വരെ നേട്ടം കമ്പനിയില്‍ നിന്നും ഷെയര്‍ഖാന്‍ പ്രവചിക്കുന്നു. അതായത് ഓഹരി വിലയില്‍ ഷെയര്‍ഖാന്‍ നല്‍കുന്ന ടാര്‍ഗറ്റ് 401 രൂപ. കുറഞ്ഞ ചിലവില്‍ കേബിളുകള്‍ നിര്‍മിക്കാനുള്ള ശേഷിയും പ്രവര്‍ത്തന മികവും അതാത് ക്ലയന്റുകള്‍ക്കായി പ്രത്യേകം ശാലകള്‍ സജ്ജമാക്കുന്നതും സുപ്രജിത്ത് എഞ്ചിനീയറിങ്ങിന് വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

ബിസിനസ് വളർച്ച

'ഓട്ടോമോട്ടീവ് മേഖലയിലെ കേബിള്‍ ബിസിനസില്‍ കമ്പനിക്ക് വലിയ സ്വാധീനമുണ്ട്. ഈ മേഖലയില്‍ 30 മുതല്‍ 35 ശതമാനം മാര്‍ക്കറ്റ് വിഹിതം കമ്പനി അവകാശപ്പെടുന്നു. ഇരുചക്ര വാഹനങ്ങളുടെ കേബിള്‍ ബിസിനസിലേക്ക് വരുമ്പോള്‍ 60 മുതല്‍ 65 ശതമാനം വരെയാണ് സുപ്രജിത്ത് എഞ്ചിനീയറിങ് മാര്‍ക്കറ്റ് വിഹിതം കയ്യടക്കുന്നതും. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്ന സാഹചര്യം കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇനിയും വഴിതെളിക്കും. കയറ്റുമതി മാര്‍ക്കറ്റിലും വലിയ വളര്‍ച്ചയാണ് കമ്പനിയെ കാത്തിരിക്കുന്നത്', ഷെയര്‍ഖാന്‍ പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഷെയര്‍ഖാന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

ShareKhan Gives Buy Call On Finolex Cables And Suprajit Engineering For Long-Term Investors

ShareKhan Gives Buy Call On Finolex Cables And Suprajit Engineering For Long-Term Investors. Read in Malayalam.
Story first published: Thursday, August 19, 2021, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X