വിസ്മയക്കുതിപ്പുമായി ഷിബ ഇനു; ഒറ്റ രാത്രികൊണ്ട് 70 ശതമാനത്തിലേറെ നേട്ടം — കോളടിച്ച് നിക്ഷേപകര്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ ലോകം ഷിബ ഇനു കോയിന്റെ അതിശയക്കുതിപ്പില്‍ വിസ്മയിച്ച് നില്‍ക്കുകയാണ്. വ്യാഴാഴ്ച്ച 70 ശതമാനത്തിലേറെ നേട്ടത്തിലാണ് ഷിബ കോയിനുകളുടെ ഇടപാടുകള്‍. രാവിലെ സമയം 7:32 -ന്, 0.00008185 ഡോളര്‍ വരെയ്ക്കും ഉയരാന്‍ ഷിബ ഇനുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 0.00008800 ഡോളര്‍ വരെയുള്ള ഉയര്‍ച്ചയ്ക്കും 0.00004650 ഡോളര്‍ വരെയുള്ള താഴ്ച്ചയ്ക്കും കോയിന്‍ സാക്ഷിയായി.

ഡോജ്കോയിൻ പിന്നിൽ

ഇപ്പോഴത്തെ നേട്ടം മുന്‍നിര്‍ത്തി വിപണി മൂല്യത്തില്‍ ഡോജ്‌കോയിനെ പിന്നിലാക്കിയിരിക്കുകയാണ് ഷിബ ഇനു. രാവിലെ 40 ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് കാപ്പ് കോയിന്‍ അവകാശപ്പെടുന്നുണ്ട്. 'കോയിന്‍മാര്‍ക്കറ്റ്കാപ്പ് ഡോട്ട് കോം' നല്‍കുന്ന വിവരം പ്രകാരം ലോകത്തെ ഏറ്റവും വലിയ ഒന്‍പതാമത്തെ ക്രിപ്‌റ്റോകറന്‍സിയായും മീം ടോക്കണായ ഷിബ ഇനു മാറി.

മസ്കിന്റെ മറുപടി

ഈ വാരമാദ്യം ടെസ്‌ല മേധാവിയായ ഇലോണ്‍ മസ്‌ക് ഷിബ ഇനുവിനെ 'തള്ളിപ്പറഞ്ഞിരുന്നു'. ഷിബ ഇനു ടോക്കണുകള്‍ ഇതുവരെ വാങ്ങിയിട്ടില്ലെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്.

'ടെസ്‌ല, സ്‌പേസ്എക്‌സ് നിര്‍മാണശാലകളില്‍ ആളുകള്‍ കൂടുതലായും ചര്‍ച്ച ചെയ്യുന്നത് ഡോജ്‌കോയിനെ കുറിച്ചാണ്. ജീവനക്കാരില്‍ വലിയൊരു ശതമാനം ഡോജ്‌കോയിന്‍ ഉടമകളാണുതാനും. ഇവര്‍ സാമ്പത്തിക വിദഗ്ധരോ സിലിക്കണ്‍ വാലിയിലെ ടെക്‌നോളജി വിദഗ്ധരോ അല്ല. ജനങ്ങളുടെ ക്രിപ്‌റ്റോ കോയിനാണ് ഡോജ്‌കോയിന്‍. അതുകൊണ്ടാണ് ഡോജ്‌കോയിനെ ഞാന്‍ പിന്തുണയ്ക്കുന്നത്', അമേരിക്കയിലെ ക്രിപ്‌റ്റോ നിക്ഷേപകരില്‍ മൂന്നിലൊന്ന് ഡോജ്‌കോയിന്‍ കൈവശം വെയ്ക്കുന്നുണ്ടെന്ന ട്വീറ്റിന് മറുപടിയായി ഇലോണ്‍ മസ്‌ക് കുറിച്ചു.

കുതിപ്പ്

ഒരൊറ്റ ഷിബു ടോക്കണ്‍ പോലും കൈവശമില്ല. ബിറ്റ്‌കോയിന്‍, എഥീറിയം, ഡോജ് എന്നിവയിലാണ് തന്റെ നിക്ഷേപമെന്നും മസ്‌ക് സൂചിപ്പിക്കുകയുണ്ടായി. മസ്‌കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഷിബു ഇനു ഒരല്‍പ്പം താഴേക്കിറങ്ങി. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ കോയിന്‍ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.

വലിയ റീടെയില്‍ സമൂഹത്തിന്റെ വികാരങ്ങളും പ്രതീക്ഷകളും മുന്‍നിര്‍ത്തിയാണ് ഷിബ ഇനുവിന്റെ ഇപ്പോഴത്തെ കുതിപ്പ്. ലോകത്തെ പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ബിറ്റ്‌കോയിനെക്കാളും ഉയര്‍ന്ന വോളിയത്തിലാണ് ഷിബ കോയിനുകളുടെ വ്യാപാരം. കഴിഞ്ഞ ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 700 ശതമാനത്തിലേറെയുള്ള നേട്ടം ഷിബ ഇനു സമര്‍പ്പിച്ചുകഴിഞ്ഞു.

പദ്ധതികൾ

പ്രമുഖ എക്‌സ്‌ചേഞ്ചായ റോബിന്‍ഹുഡില്‍ ഷിബ പേരുചേര്‍ക്കുമെന്ന സൂചനയാണ് കോയിന്റെ കുതിപ്പിന് വേഗം പകരുന്നത്. എന്‍എഫ്ടി ആര്‍ട്ട് ഇന്‍ക്യുബേറ്ററുകള്‍ പോലുള്ള നൂതനവും കലാപരവുമായ പദ്ധതികളെ ഷിബ ഇനു ടോക്കണ്‍ സംവിധാനം പിന്തുണയ്ക്കുന്നുണ്ട്. ഷിബ ഇനുവിനായി പ്രത്യേക വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചും പിന്നണിയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഷിബസ്വാപ്പ് എന്നായിരിക്കും ഇതറിയപ്പെടുക.

വിതരണം

ബിറ്റ്‌കോയിനില്‍ നിന്നും വ്യത്യസ്തമായി സമൃദ്ധമായ വിതരണം ഷിബ ഇനു കോയിന്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ 1,000 ലക്ഷം കോടി ഷിബ ഇനു കോയിനുകളാണ് വിപണിയിലുള്ളത്. ബിറ്റ്‌കോയിനാകട്ടെ കേവലം 2.1 കോടിയും. റോബിന്‍ഹുഡ് എക്‌സ്‌ചേഞ്ചില്‍ ഷിബ ഇനു കോയിന്റെ ചേര്‍ക്കാനായി 3.26 ലക്ഷത്തില്‍പ്പരം ആളുകളാണ് 'ചേഞ്ച് ഡോട്ട് ഓആര്‍ജി' വെബ്‌സൈറ്റില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കോയിന്‍ബേസ് എക്‌സ്‌ചേഞ്ചില്‍ ഷിബ ഇനു ടോക്കണുകള്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.

ഉയർച്ച

വ്യാഴാഴ്ച്ച ഷിബ ഇനു കോയിനുകള്‍ സ്വപ്‌നക്കുതിപ്പ് നടത്തുന്നതിനിടെ ക്രിപ്‌റ്റോ വിപണിയില്‍ ബിറ്റ്‌കോയിന്‍ 60,000 ഡോളറിലേക്ക് തിരിച്ചിറങ്ങിയത് കാണാം. കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍. കഴിഞ്ഞവാരം 65,000 ഡോളര്‍ മാര്‍ക്ക് മറികടക്കാന്‍ ബിറ്റ്‌കോയിന് സാധിച്ചിരുന്നു. രണ്ടു ഫ്യൂച്ചറുകള്‍ അധിഷ്ഠിത യുഎസ് ബിറ്റ്‌കോയിന്‍ ഇടിഎഫുകള്‍ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) 1 ബില്യണ്‍ ഡോളറിലേറെ നിക്ഷേപം ക്യാഷായി മാത്രം സമാഹരിച്ച സാഹചര്യം ബിറ്റ്‌കോയിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇതില്‍ പ്രോഷെയര്‍സ് ബിറ്റ്‌കോയിന്‍ സ്ട്രാറ്റജി ഇടിഎഫ് അഥവാ ടിക്കര്‍ ബിറ്റോ, അവതരിച്ച് ഒരാഴ്ച്ചക്കകം ആസ്തിയിനത്തില്‍ 1 ബില്യണ്‍ ഡോളറും കയ്യടക്കി.

വ്യാഴാഴ്ച്ച ചിത്രം

ബിറ്റ്‌കോയിനൊപ്പം എഥീറിയം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തുന്ന ഈഥര്‍ കോയിനും രാവിലെ 5 ശതമാനത്തോളം വീഴ്ച കുറിക്കുന്നുണ്ട്. ഡോജ്‌കോയിന്‍, സോളാന എന്നിവയിലും കാണാം 8 ശതമാനത്തിലേറെ തകര്‍ച്ച. കാര്‍ഡാനോയും എക്‌സ്ആര്‍പിയും 11 ശതമാനത്തിലേറെയുള്ള ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്നത്. യുണിസ്വാപ്പ്, പോള്‍ക്കഡോട്ട്, ലൈറ്റ്‌കോയിന്‍ എന്നിവ 9 മുതല്‍ 10 ശതമാനം വരെയും താഴ്ച്ച നേരിടുന്നു.

ക്രിപ്റ്റോ വില

ലോകത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലനിലവാരം ചുവടെ കാണാം (വ്യാഴാഴ്ച്ച രാവിലെ സമയം 8:30).

  • ബിറ്റ്‌കോയിന്‍ - 58,904.65 ഡോളര്‍ (2.45 ശതമാനം ഇടിവ്)
  • എഥീറിയം - 4,015.01 ഡോളര്‍ (3.90 ശതമാനം ഇടിവ്)
  • ബൈനാന്‍സ് കോയിന്‍ - 456.40 ഡോളര്‍ (5.07 ശതമാനം ഇടിവ്)
  • ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
  • കാര്‍ഡാനോ - 1.95 ഡോളര്‍ (8.79 ശതമാനം ഇടിവ്)
  • ഡോജ്കോയിന്‍ - 0.23 ഡോളര്‍ (8.26 ശതമാനം ഇടിവ്)
  • എക്സ്ആര്‍പി - 1.01 ഡോളര്‍ (9.54 ശതമാനം ഇടിവ്)
  • പോള്‍ക്കഡോട്ട് - 40.97 ഡോളര്‍ (8.18 ശതമാനം ഇടിവ്)
  • യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.03 ശതമാനം ഇടിവ്)
  • യുണിസ്വാപ്പ് - 24.61 ഡോളര്‍ (7.69 ശതമാനം ഇടിവ്)
  • ഷിബ ഇനു - 0.00 ഡോളര്‍ (73.53 ശതമാനം നേട്ടം)
  • സോളാനോ - 189.66 ഡോളര്‍ (6.22 ശതമാനം ഇടിവ്)

Read more about: cryptocurrency
English summary

Shiba Inu Surges More Than 70 Per Cent On Thursday, Becomes 9th Largest Cryptocoin; Bitcoin Tumbles

Shiba Inu Surges More Than 70 Per Cent On Thursday, Becomes 9th Largest Cryptocoin; Bitcoin Tumbles. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X