ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ റോഷ്നി നാടാർ മൽഹോത്ര എച്ച്സിഎൽ ടെക്നോളജീസ് അല്ലെങ്കിൽ എച്ച്സിഎൽ ടെക്കിന്റെ ചെയർപേഴ്‌സണായി സ്ഥാനമേറ്റെടുത്തു. പിതാവ് ശിവ് നാടാർ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിനെ തുടർന്നാണ് റോഷ്നി നാടാർ സ്ഥാനമേറ്റെടുത്തതെന്ന് നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനിയായ എച്ച്സിഎൽ അറിയിച്ചു. നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ റോഷ്നി നാടർ മൽഹോത്രയെ പുതിയ സ്ഥാനത്തേയ്ക്ക് നിയമിച്ചത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ശിവ് നാടാർ പടിയിറങ്ങി
ചീഫ് സ്ട്രാറ്റജി ഓഫീസർ പദവിയ്ക്കൊപ്പം എച്ച്.സി.എൽ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ് നാടാർ തുടരും. എച്ച്.സി.എൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയും എച്ച്.സി.എൽ ടെക്നോളജീസ് ബോർഡ് വൈസ് ചെയർപേഴ്‌സണും ശിവ നടർ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് റോഷ്നി നാടർ മൽഹോത്ര. എച്ച്സിഎൽ കോർപ്പറേഷനിൽ, കമ്പനിയ്ക്ക് തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന്റെ ചുമതല റോഷ്നി നാടർ മൽഹോത്രയ്ക്കാണ്.
റോഷ്നി നാടാർ മൽഹോത്ര
2013 ൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ എച്ച്സിഎല്ലിന്റെ ബോർഡിൽ അഡീഷണൽ ഡയറക്ടറായി റോഷ്നി നാടാർ മൽഹോത്രയെ നിയമിച്ചിരുന്നു. 2017 മുതൽ 2019 വരെ ഫോബ്‌സ് പുറത്തിറക്കിയ "ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ" പട്ടികയിൽ മൽഹോത്ര ഇടം നേടിയിരുന്നു.
ട്രസ്റ്റ് പ്രവർത്തനങ്ങൾ
വന്യജീവികളെയും അവയുടെ സംരക്ഷണത്തിലും താത്പര്യമുള്ള റോഷ്നി നാടർ മൽഹോത്ര 2018 ൽ ദി ഹബിറ്റാറ്റ്സ് ട്രസ്റ്റ് ആരംഭിച്ചു. സുസ്ഥിര ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന പ്രധാന ദൗത്യത്തോടെ രാജ്യത്തെ പ്രകൃതി ആവാസ വ്യവസ്ഥകളെയും തദ്ദേശീയ ജീവികളെയും സംരക്ഷിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം
റോഷ്നി നാടർ മൽഹോത്ര വളർന്നത് ഡൽഹിയിലാണ്. സോഷ്യൽ എന്റർപ്രൈസ് മാനേജ്മെൻറ്, സ്ട്രാറ്റജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസ്എയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെൻറിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. ലോകത്തിലെ ഏറ്റവും മികച്ച, അടുത്ത തലമുറ നേതാക്കളുടെ ഒരു കമ്മ്യൂണിറ്റിയായ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫോറം ഓഫ് യംഗ് ഗ്ലോബൽ ലീഡേഴ്സ് സംരംഭത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഇവർ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
