സീതാരാമന്റെ 'സാമ്പത്തിക വാക്സിൻ' നാളെ; 2021ലെ ബജറ്റ് മഹാമാരിയെ മറികടക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകർച്ചവ്യാധി പല വിധത്തിൽ ബാധിച്ച സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിക്കും. ആരോഗ്യസംരക്ഷണം, അടിസ്ഥാന സൌകര്യങ്ങൾ, പ്രതിരോധം എന്നിവയ്ക്കുള്ള ഉയർന്ന ചെലവിലൂടെ സാമ്പത്തിക വീണ്ടെടുക്കൽ വർധിപ്പിക്കുന്നതിൽ ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്.

 

കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ ഉയർന്നുവരുന്നതിനിടെ, മോദി സർക്കാരിനു കീഴിലുള്ള ഒൻപതാം ബജറ്റ്, ഇടക്കാല ബജറ്റ് ഉൾപ്പെടെ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമവികസനത്തിനുമുള്ള ചെലവ് വർദ്ധിപ്പിക്കുകയും വികസന പദ്ധതികൾക്കായി ഉദാരമായ വിഹിതം മാറ്റി വയ്ക്കുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി നിയമങ്ങൾ ലഘൂകരിക്കാനും സാധ്യതയുണ്ട്.

ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള ഒരു റോഡ് മാപ്പായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണ് മിക്ക നിരീക്ഷകരുടെയും വിലയിരുത്തൽ. 2019 സെപ്റ്റംബറിലാണ് സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ദുർബലമായ പ്രകടനങ്ങളിലൊന്നായ 2021 സാമ്പത്തിക വർഷത്തെ വാർഷിക ജിഡിപി 7-8 ശതമാനം കുറയുമെന്ന് സാമ്പത്തിക വിദഗ്ധർക്കിടയിൽ വലിയ അഭിപ്രായമുണ്ട്.

സീതാരാമന്റെ 'സാമ്പത്തിക വാക്സിൻ' നാളെ; 2021ലെ ബജറ്റ് മഹാമാരിയെ മറികടക്കുമോ?

സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നനിന്ന് പുറത്തെടുക്കുന്നതിൽ സർക്കാർ ഇത്തവണത്തെ ബജറ്റിലൂടെ നിർണായക പങ്ക് വഹിക്കണമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. വൈറസ് കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനൊപ്പം, വാക്സിനേഷൻ പ്രോഗ്രാമിലെ ക്രമാനുഗതമായ പുരോഗതി മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. സുസ്ഥിര സാമ്പത്തിക പുനരുജ്ജീവനത്തിന് നയപരമായ ഉത്തേജനം ആവശ്യമാണ്. അത് തന്നെയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രസക്തി.

വളർച്ചാ മാന്ദ്യത്തിന്റെ പിടിയിൽ സമ്പദ്‌വ്യവസ്ഥ ഇതിനകം പിടിക്കപ്പെട്ട സമയത്താണ് മഹാമാരി ബാധിച്ചത്. ജിഡിപി വളർച്ച 2019-20ൽ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4 ശതമാനത്തിലെത്തി. കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പുള്ള ഇടിവിന് പ്രധാന ഘടകം നിക്ഷേപ നിരക്ക് ക്രമാതീതമായി കുറഞ്ഞതാണ്.

കഴിഞ്ഞ മാർച്ചിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങൾ വൻതോതിൽ നിർത്തിവയ്ക്കാൻ കാരണമായി. ഇതിനെ തുട‍ർന്ന് തുടർച്ചയായ രണ്ട് പാദങ്ങളിൽ ജിഡിപിയിൽ കുത്തനെ ചുരുങ്ങി. സമ്പദ്‌വ്യവസ്ഥയെ മാന്ദ്യ ഘട്ടത്തിലേക്ക് തള്ളിവിട്ടു.

English summary

Sitharaman's 'economic vaccine' tomorrow; Will the 2021 budget overcome the pandemic? | സീതാരാമന്റെ 'സാമ്പത്തിക വാക്സിൻ' നാളെ; 2021ലെ ബജറ്റ് മഹാമാരിയെ മറികടക്കുമോ?

Finance Minister Nirmala Sitharaman will present the budget on Monday, which is expected to provide relief to the people affected by the pandemic in various ways. Read in malayalam.
Story first published: Sunday, January 31, 2021, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X