പിപിഎഫിലും എൻഎസ്സിയിലും നിക്ഷേപിച്ചിട്ടും കാര്യമില്ല, ബാങ്കുകൾക്ക് പിന്നാലെ പലിശ കുറയ്ക്കാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട സമ്പാദ്യ പദ്ധതികളായ പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, കെ‌വി‌പി തുടങ്ങിയവയുടെ അടുത്ത പാദത്തിലെ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ചില ഏജൻസി റിപ്പോർട്ടുകളാണ് ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നത്. നടപ്പു ത്രൈമാസത്തിൽ ബാങ്ക് നിക്ഷേപ പലിശ നിരക്ക് കുറച്ചിട്ടും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിൽ നിന്ന് സർക്കാർ വിട്ടുനിന്നിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഉയർന്ന പലിശ നിരക്ക് ബാങ്ക് നിക്ഷേപങ്ങൾ കുറയുന്നതിന് കാരണമാകുമെന്ന് ബാങ്കുകൾ പരാതിപ്പെട്ടിരുന്നതായാണ് വിവരം.

8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം

നിലവിലെ പലിശ നിരക്കുകൾ

നിലവിലെ പലിശ നിരക്കുകൾ

നടപ്പു ത്രൈമാസത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ പിപിഎഫിനും എൻ‌എസ്‌സിക്കും 7.9 ശതമാനമാണ് പലിശ നിരക്ക്. കിസാൻ വികാസ് പത്രയുടെ 113 മാസം കാലാവധിയുള്ള നിക്ഷേപത്തിന് 7.6 ശതമാനം പലിശ ലഭിക്കും. 5 വർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ (എസ്‌സി‌എസ്എസ്) പലിശ നിരക്ക് 8.6 ശതമാനമാണ്. 2020 ജനുവരി-മാർച്ച് പാദത്തിൽ 8.4 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്.

പലിശ നിരക്കിലെ വ്യത്യാസം

പലിശ നിരക്കിലെ വ്യത്യാസം

നിലവിൽ, ബാങ്ക് നിക്ഷേപത്തിന്റെ പലിശനിരക്കും ഒരു വർഷത്തെ കാലാവധി പൂർത്തിയാകുന്നതിനുള്ള ചെറിയ സേവിംഗ്സ് പലിശ നിരക്കും തമ്മിൽ ഏകദേശം 100 ബേസിസ് പോയിൻറുകളുടെ വ്യത്യാസമുണ്ട്. പലിശനിരക്ക് കുറയ്ക്കാൻ ധനനയ സമിതി (എം‌പി‌സി) ആഹ്വാനം ചെയ്യുമെന്നും കൊറോണ വൈറസ് തിരിച്ചടിയെ നേരിടാനുള്ള എല്ലാ മാർഗങ്ങളുെ തയ്യാറാണെന്നും ഈ ആഴ്ച ആദ്യം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

നിരക്ക് കുറയ്ക്കൽ

നിരക്ക് കുറയ്ക്കൽ

കഴിഞ്ഞ മാസം പി‌ടി‌ഐക്ക് നൽകിയ അഭിമുഖത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സംബന്ധിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ ധനനയ കമ്മിറ്റി പ്രമേയത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്

റിസർവ് ബാങ്ക് ധനനയം

റിസർവ് ബാങ്ക് ധനനയം

ആർ‌ബി‌ഐയുടെ ധനനയ ഏപ്രിൽ മീറ്റിംഗിൽ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വരെ കുറയ്ക്കുമെന്നാണ് വിശകലന വിദഗ്ധരുടെ നിഗമനം. ബാങ്കുകൾ ഹ്രസ്വകാലത്തേയ്ക്ക് പണം കടം വാങ്ങുന്ന നിരക്കാണ് റിപ്പോ നിരക്ക്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ക്രമീകരിക്കേണ്ട ആവശ്യമുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബർ 1 മുതൽ അവതരിപ്പിച്ച ബാഹ്യ ബെഞ്ച്മാർക്ക് സമ്പ്രദായം പണ കൈമാറ്റത്തെ ശക്തിപ്പെടുത്തിയെന്നാണ് എം‌പി‌സി ഫെബ്രുവരിയിലെ ധനനയ പ്രസ്താവനയിൽ പറഞ്ഞത്.

അറിയണം പ്രമുഖ ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്കുകള്‍അറിയണം പ്രമുഖ ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്കുകള്‍

English summary

small savings schemes interest rate may come down soon | പിപിഎഫിലും എൻഎസ്സിയിലും നിക്ഷേപിച്ചിട്ടും കാര്യമില്ല, ബാങ്കുകൾക്ക് പിന്നാലെ പലിശ കുറയ്ക്കാൻ സാധ്യത

The government is reportedly in the process of lowering interest rates on small savings schemes such as PPF, Sukanya Samurdhi Yojana and KVP. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X