ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ആവശ്യമില്ല: പരിഷ്കാരം ഉടൻ പ്രാബല്യത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ ഉടൻ ഉപയോക്താക്കളുടെ ഐഡന്റിന്റി വേരിഫൈ ചെയ്യാൻ ടെലികമ്പനികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കും. സ്മാർട്ട്‌ഫോണുകൾ‌ വഴി പണമിടപാടുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കും. ഓൺലൈൻ തട്ടിപ്പുകളെ പ്രതിരോധിക്കാൻ റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ ഇതേ മാർഗ്ഗം അവലംബിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തൊഴില്‍രഹിത വേതനം ഇനി അമേരിക്കയില്‍ സ്വപ്‌നമാവും, കൊവിഡ് സഹായ ബില്ലില്‍ ഒപ്പുവെക്കാതെ ട്രംപ്!!തൊഴില്‍രഹിത വേതനം ഇനി അമേരിക്കയില്‍ സ്വപ്‌നമാവും, കൊവിഡ് സഹായ ബില്ലില്‍ ഒപ്പുവെക്കാതെ ട്രംപ്!!

നിലവിൽ ഒരു സാമ്പത്തിക ഇടപാട് നടത്താൻ ഉപയോക്താക്കൾ ഒരു ആപ്ലിക്കേഷനിലേക്കോ വെബ്സൈറ്റിലേക്കോ അവരുടെ മൊബൈൽ നമ്പറുകൾ നൽകുകയും അവരുടെ സ്മാർട്ട്‌ഫോണിലേക്ക നാല് മുതൽ ആറ് അക്ക ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കുന്നത് കാത്തിരിക്കുകയും വേണം. ഈ ഒടിപി നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ മാത്രമേ പണമിടപാട് പൂർത്തിയാകുകയുള്ളൂ.. ഒ‌ടി‌പി ലഭിക്കാൻ കാലതാമസമുണ്ടായാൽ, ഇടപാട് നടത്താൻ സാധിക്കുകയില്ല. ഇതാണ് വെബ്സൈറ്റ് വഴി പണമിടപാട് നടത്താൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്.

 ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ആവശ്യമില്ല: പരിഷ്കാരം ഉടൻ പ്രാബല്യത്തിൽ

ടെലികോം എക്സിക്യൂട്ടീവുകൾ പറയുന്നതനുസരിച്ച് എന്നാൽ റെഗുലേറ്ററി ക്ലിയറൻസുകളെ ആശ്രയിച്ചായിരിക്കും 2021ൽ ഈ ഫീച്ചർ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് വ്യക്തമാകുകയുള്ളൂ. റൂട്ട് മൊബൈൽ പോലുള്ള കമ്പനികൾ സാങ്കേതികവിദ്യ നൽകുകയും പ്രദേശത്തെ എന്റർപ്രൈസുകളും ഓപ്പറേറ്റർമാരും തമ്മിലുള്ള ബന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നു, ഇത് മൊബൈൽ ഐഡന്റിറ്റി എന്നറിയപ്പെടുന്നു.

റൂട്ട് മൊബൈൽ പോലുള്ള കമ്പനികൾ ഇത്തരത്തിലുള്ള സേവനങ്ങൾ നേരിട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വശത്ത്, ഓപ്പറേറ്റർമാരുമായി ബന്ധപ്പെടുത്തി ഞങ്ങൾ ഐഡന്റിറ്റി ലെയർ നിർമ്മിക്കുന്നു. മറുവശത്ത്, ഉപയോക്താക്കളെ പ്രാമാണീകരിക്കുന്നതിന് മൊബൈൽ ഐഡന്റിറ്റി സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് ബ്രാൻഡുകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു ഏകീകൃത എപിഐ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസും നൽകുന്നുണ്ട്. വാഗ്ദാനം ചെയ്യുന്നു, റൂട്ട് മൊബൈലിന്റെ മാനേജിംഗ് ഡയറക്ടർ രാജ്ദിപ്കുമാർ ഗുപ്ത പറഞ്ഞു. "അതിനാൽ ഈ സേവനം ലഭിക്കുന്നതിന് എന്റർപ്രൈസസ് ഞങ്ങളെപ്പോലുള്ള വെണ്ടർമാർക്ക് പണം നൽകേണ്ടിവരും, ഞങ്ങൾ ഓപ്പറേറ്റർമാർക്ക് പണം നൽകുകയും ചെയ്യും.

Read more about: vodafone
English summary

Soon, you may not require OTP to authenticate financial transactions on smartphones

Soon, you may not require OTP to authenticate financial transactions on smartphones
Story first published: Saturday, December 26, 2020, 20:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X