ദില്ലി; കോവിഡ് വാക്സിനേഷനുള്ള ധനവിനിയോഗത്തിന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം.'2021-22 ബജറ്റില് 'സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റം'എന്ന തലക്കെട്ടിൽ ഡിമാൻസ് ഫോർ ഗ്രാന്റ്സ് നമ്പർ 40 ആയി 35000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് വാക്സിൻ വാങ്ങുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

വാക്സിനിനുള്ള ചെലവ് ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന സാധാരണ കേന്ദ്ര പദ്ധതികൾക്ക് പുറത്തുള്ള ഒറ്റത്തവണത്തെ ചെലവായതിനാൽ, പ്രത്യേക ഫണ്ടിംഗ് വഴിയാകുന്നതോടെ നിരീക്ഷണവും നിർവ്വഹണവും എളുപ്പമാകുന്നു. കൂടാതെ, മറ്റ് ആവശ്യങ്ങൾക്ക് ബാധകമായ ത്രൈമാസ ചെലവ് നിയന്ത്രണ മാനദണ്ഡങ്ങളിൽ നിന്ന് വാക്സിനുള്ള ചെലവിനെ ഒഴിവാക്കിയിരിക്കുന്നു. വാക്സിനേഷൻ ഒരു തടസ്സവുമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നുവെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ഈ ഹെഡ്സ് ഓഫ് അക്കൗണ്ടിൽ നൽകിയിരിക്കുന്ന തുക കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത്. വാക്സിനുകൾ ഉത്പന്നമെന്ന നിലയ്ക്കുള്ള ഗ്രാന്റായി സംസ്ഥാനങ്ങൾക്ക് കൈമാറുന്നു. വാക്സിനുകൾ യഥാർത്ഥത്തിൽ കൈകാര്യം ചെയ്യുന്നത് സംസ്ഥാനങ്ങളാണ്. കൂടാതെ, ഉത്പന്നമെന്ന നിലയ്ക്ക് കൈമാറുന്ന ഗ്രാന്റുകളും മറ്റ് ഗ്രാന്റുകളും തമ്മിലുള്ള വ്യത്യാസം, ഭരണതലത്തിൽ മറ്റ് നൂലാമാലകളില്ലാതെ ഇവ കൈകാര്യം ചെയ്യാനാകുമെന്നതാണെന്നും കേന്ദ്രസർക്കാർ പത്രകുറിപ്പിൽ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications