ചാഞ്ചാട്ടം ശക്തം; മെറ്റല്‍ ഓഹരികള്‍ തുണച്ചു; സെപ്റ്റംബര്‍ സീരീസിന് നേട്ടത്തോടെ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശക്തമായ ചാഞ്ചാട്ടം നേരിട്ടെങ്കിലും പ്രധാന സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും മുന്നേറ്റത്തിന് തിരിച്ചടിയായി. കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, പവര്‍, പിഎസ്‌യു ബാങ്ക് വിഭാഗം ഓഹരികളിലെ ഉണര്‍വാണ് സൂചികകളെ നഷ്ടത്തിലേക്ക് വീഴാതെ തടഞ്ഞത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 36 പോയിന്റ് നേട്ടത്തോടെ 17,559-ലും സെന്‍സെക്‌സ് 59 പോയിന്റ് ഉയര്‍ന്ന് 58,834-ലും ക്ലോസ് ചെയ്തു.

വിപണി ഈയാഴ്ച

വിപണി ഈയാഴ്ച

പ്രധാന സൂചികകളായ നിഫ്റ്റിയില്‍ 200 പോയിന്റും സെന്‍സെക്‌സില്‍ 812 പോയിന്റും ഈ വ്യാപാര ആഴ്ചയില്‍ നഷ്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക് നിഫ്റ്റിയില്‍ മാറ്റമൊന്നും ആഴ്ചകാലയളവില്‍ രേഖപ്പെടുത്താനായില്ല. എന്നാല്‍ മിഡ് കാപ് സൂചികയില്‍ 0.35 ശതമാനവും സ്‌മോള്‍ കാപ് സൂചികയില്‍ 1.47 ശതമാനം നേട്ടവും രേഖപ്പെടുത്തി. ഓഹരി വിഭാഗം സൂചികകളില്‍ പിഎസ് യു ബാങ്ക് സൂചിക 4.44 ശതമാനം മുന്നേറ്റത്തോടെ ഈയാഴ്ചയിലെ നേട്ടക്കണക്കില്‍ മുന്നിലെത്തി.

റിയാല്‍റ്റി, മെറ്റല്‍, മീഡിയ വിഭാഗം സൂചികകളും നേട്ടത്തോടെ പൂര്‍ത്തിയാക്കി. അതേസമയം 4.48 ശതമാനം നഷ്ടം രേഖപ്പെടുത്തിയ ഐടി സൂചികയ്ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച രാവിലെ 100 പോയിന്റോളം നേട്ടത്തോടെയാണ് വ്യാപാരം പുനഃരാരംഭിച്ചത്. പിന്നാലെ 17,700 നിലവാരം ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ താരതമ്യേന ശക്തമായ പ്രതിരോധ കടമ്പയായി മാറിക്കഴിഞ്ഞ 17,700 നിലവാരം ഭേദിക്കാനാകാതെ 17,686-ല്‍ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി ക്രമാനുഗതമായി താഴേക്കിറങ്ങി.

ഇന്നു യുഎസില്‍ നടക്കുന്ന ജാക്‌സണ്‍ ഹോള്‍ സിംപോയിസവുമായി ബന്ധപ്പെട്ട ആകാംക്ഷയില്‍ ആഗോള വിപണികള്‍ ദുര്‍ബലമായി നിന്നതും 17,700 മറികടക്കുന്നതിന് പ്രതിബന്ധമായി. ക്ലോസിങ് ഘട്ടത്തില്‍ നേരിയ നഷ്ടത്തിലേക്ക് സൂചികകള്‍ വീണെങ്കിലും അതിവേഗം നേട്ടത്തിലേക്ക് മടങ്ങിയെത്തി.

Also Read: 5 രൂപയുടെ ഈ പെന്നി ഓഹരിക്ക് പിന്നാലെകൂടി വിദേശ നിക്ഷേപകര്‍; എന്തുകൊണ്ട്?Also Read: 5 രൂപയുടെ ഈ പെന്നി ഓഹരിക്ക് പിന്നാലെകൂടി വിദേശ നിക്ഷേപകര്‍; എന്തുകൊണ്ട്?

എന്‍എസ്ഇ

അതേസമയം എന്‍എസ്ഇയില്‍ ഇന്നു ട്രേഡ് ചെയ്യപ്പെട്ട 2,167 ഓഹരികളില്‍ 1,072 എണ്ണം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കി 759 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും നേരിട്ട അനുപാതമായ എഡി റേഷ്യോ 1.48-ലേക്ക് നിലവാരം മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.17 നിരക്കിലായിരുന്നു.

അതേസമയം 81 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 12 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

വിപണി

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ഇന്ന് 7 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് 18.22 നിലവാരത്തിലാണ് വ്യാപാരം നിര്‍ത്തിയത്. വിക്‌സ് നിരക്കുകള്‍ താഴുന്നത് വിപണിയിലെ ബുള്ളുകള്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നഷ്ടത്തിലും 10 സൂചികകള്‍ നേട്ടത്തോടെയും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കുറിച്ചു. എന്നാല്‍ നിഫ്റ്റി എഫ്എംസിജി, മീഡിയ, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ നഷ്ടത്തിലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയിലെ 34 ഓഹരികള്‍ നേട്ടത്തോടെയും 15 എണ്ണം നഷ്ടത്തിലും ഇന്നു ക്ലോസ് ചെയ്തു.

  • നേട്ടം-: ഗ്രാസിം ഇന്‍ഡസ്ട്രീസ് 3.58 %, എന്‍ടിപിസി 2.96 %, അദാനി പോര്‍ട്ട്‌സ് 2.94 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.84 %, ടൈറ്റന്‍ കമ്പനി 2.78 %, കോള്‍ ഇന്ത്യ 2.07 % വീതവും നേട്ടം കൈവരിച്ചു.
  • നഷ്ടം-: ഐഷര്‍ മോട്ടോര്‍സ് -3.67 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് -1.65 %, ഭാരതി എയര്‍ടെല്‍ -1.32 %, ഏഷ്യന്‍ പെയിന്റ്‌സ് -0.91 %, എച്ച്ഡിഎഫ്‌സി -0.76 %, എച്ച്ഡിഎഫ്‌സി ലൈഫ് -0.62 % വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

English summary

Stock Market Today: Amid Volatility Benchmark Indices Manage To End Green Metal PSU Bank Stock Shines

Stock Market Today: Amid Volatility Benchmark Indices Managed To End Green Metal PSU Bank Stock Shines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X