കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു. തപാൽ വകുപ്പിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2020 മാർച്ച് 25 മുതൽ 2020 ജൂൺ 30 വരെയുള്ള ലോക്ക്ഡൗൺ കാലയളവിൽ 10 വയസ്സ് തികഞ്ഞ പെൺമക്കളുടെ പേരിൽ 2020 ജൂലൈ 31നകം സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം.
ഇളവ്
ലോക്ക്ഡൗൺ കാരണം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ കഴിയാത്ത പെൺകുട്ടികളുടെ രക്ഷിതാക്കളെ ഈ ഇളവ് സഹായിക്കും. അല്ലെങ്കിൽ, ജനനത്തീയതി മുതൽ 10 വയസ്സ് വരെ മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ. സുകന്യ സമൃദ്ധി അക്കൗണ്ടുകൾക്ക് നിലവിൽ 7.6% പലിശനിരക്കാണ് ലഭിക്കുന്നത്. ഇത് ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്കാണ്.
നിക്ഷേപ പരിധി
ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയാണ് ഒരു സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കാനാകുന്നത്. ഒറ്റത്തവണയായും നിക്ഷേപിക്കാം. ഒരു മാസത്തിലോ സാമ്പത്തിക വർഷത്തിലോ ഉള്ള നിക്ഷേപങ്ങളുടെ എണ്ണത്തിൽ ഒരു നിയന്ത്രണവുമില്ല, ഒരു വർഷത്തിൽ മൊത്തം 1.5 ലക്ഷം രൂപ എന്നത് മാത്രമാണ് പരിധി. ഒരു രക്ഷാധികാരിക്ക് പ്രായ യോഗ്യത മാനദണ്ഡത്തിന് വിധേയമായി സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയും.
അക്കൗണ്ടുകളുടെ എണ്ണം
ഒരു രക്ഷാകർത്താവിന് ഒരു പെൺകുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ടും രണ്ട് പെൺകുട്ടികളുടെ പേരിൽ പരമാവധി രണ്ട് അക്കൗണ്ടുകളും മാത്രമേ തുറക്കാൻ കഴിയൂ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുന്നതുവരെ സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കാം. വിവാഹ ആവശ്യത്തിനും അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷവും ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്.
ഓൺലൈൻ നിക്ഷേപം
21 വർഷം പൂർത്തിയാക്കിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. സുകന്യ സമൃദ്ധി അക്കൗണ്ട് വരിക്കാർക്ക് ഇൻട്രാ ഓപ്പറേറ്റബിൾ നെറ്റ് ബാങ്കിംഗ്, ഐപിപിബി സേവിംഗ് അക്കൗണ്ട് എന്നിവ വഴി അക്കൗണ്ടുകളിലേക്ക് ഓൺലൈൻ നിക്ഷേപം നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
