35 രൂപയ്ക്ക് കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന്!!! സണ്‍ ഫാര്‍മ മരുന്ന് പുറത്തിറക്കി, വിപണിയിൽ ഉടൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ്19 ചികിത്സയ്ക്കായി മരുന്ന് പുറത്തിറക്കി പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മ. മിതമായി മാത്രം രോഗബാധയുള്ളവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദം എന്ന് കണ്ടെത്തിയിട്ടുള്ള ഫാവിപിരാവിര്‍ മരുന്നാണ് സണ്‍ ഫാര്‍മ പുറത്തിറക്കിയിട്ടുള്ളത്.

 

ഫ്‌ലൂ ഗാര്‍ഡ് എന്ന പേരിലാണ് ഈ മരുന്ന് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫാവിപിരാവിര്‍ 200 എംജിയുടെ ഇന്ത്യന്‍ പതിപ്പാണിത്. ഒരു ഗുളികയ്ക്ക് 35 രൂപ എന്ന നിരക്കിലാണ് സണ്‍ ഫാര്‍മ ഇത് വില്‍പനയ്ക്ക് എത്തിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

അടിയന്തര ഘട്ടം

അടിയന്തര ഘട്ടം

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നപ്പെടുന്ന കേസുകള്‍ അരലക്ഷം കവിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിലാണ് സണ്‍ ഫാര്‍മ ഫാവിപിരാവിര്‍ മരുന്ന് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍

കുറഞ്ഞ ചെലവില്‍

താരതമ്യേന കുറഞ്ഞ വിലയില്‍ ആണ് തങ്ങള്‍ ഈ മരുന്ന് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സണ്‍ ഫാര്‍മയുടെ ഇന്ത്യന്‍ സിഇഒ കീര്‍ത്തി ഗനോര്‍ക്കര്‍ പ്രതികരിച്ചത്. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും എന്നാണ് ഇവരുടെ പക്ഷം.

കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

ഫാവിപിരാവിര്‍ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തല്‍ മരുന്ന് വിപണിയ്ക്ക് ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ചില കമ്പനികള്‍ ഇതിന്റെ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ഗ്ലെന്‍മാര്‍ക്ക്, സിപ്ല, ഡോ റെഡ്ഡീസ് തുടങ്ങി പലരും ഉടന്‍ ഇതിനായി രംഗത്തുണ്ട്. പേരുകളില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ.

എല്ലാവര്‍ക്കും ലഭ്യമാക്കും

എല്ലാവര്‍ക്കും ലഭ്യമാക്കും

ഫ്‌ലൂ ഗാര്‍ഡ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യമേഖലയുമായും സര്‍ക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും അവര്‍ പറയുന്നുണ്ട്. ഫ്‌ലീ ഗാര്‍ഡ് ഈ ആഴ്ച തന്നെ വിപണിയില്‍ ലഭ്യമാകും.

ഒരേയൊരു മരുന്ന്

ഒരേയൊരു മരുന്ന്

കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയില്‍ അംഗീകാരം ലഭിച്ച ഒരേയൊരു ആന്റി വൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍. അതുകൊണ്ട് തന്നെ ഇതിന് വിപണിയില്‍ വലിയ ഡിമാന്റ് ആണ് ഇപ്പോഴുള്ളത്. പല കമ്പനികളും പുറത്തിറക്കിയ മരുന്നിന് വിലയും കൂടുതലാണ്.

ഒരു മരുന്ന്, പല വില

ഒരു മരുന്ന്, പല വില

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയാണ് മരുന്ന് ഇന്ത്യയില്‍ ആദ്യം പുറത്തിറക്കിയത്. ഒരു ഗുളികയ്ക്ക് 103 രൂപ എന്ന നിരക്കില്‍ ആയിരുന്നു വില്‍പന. പിന്നീട് 79 രൂപയായി കുറച്ചു. ബ്രിന്റണ്‍ ഫാര്‍മ 59 രൂപയ്ക്കാണ് മരുന്ന് പുറത്തിറക്കിയക്. ജെന്‍ബുര്‍ക്ത് ഫാര്‍മ പുറത്തിറക്കിയ മരുന്നിന് 39 രൂപ ആണ് വില.

നിലവില്‍ സണ്‍ ഫാര്‍മ ആണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫവിപിരാവിര്‍ പുറത്തിറക്കിയിരിക്കുന്നത്.

English summary

Sun Pharma launches Covid19 treatment medicine Favipiravir for Rs 35 per tablet

Sun Pharma launches Covid19 treatment medicine Favipiravir for Rs 35 per tablet
Story first published: Tuesday, August 4, 2020, 18:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X