ദില്ലി; മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മോറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്ന് നിലപാടെടുത്ത കോടതി സർക്കാരിൻറെ സാമ്പത്തിക നയങ്ങളിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.ലോക്ഡൗണ് കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി നടപടി.

സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതി വിട്ടുനിൽക്കുന്നതാണ് ഉചിതം. സാമ്പത്തിക പാക്കേജും പദ്ധതികളും വിശദമായ പഠനത്തോടെ സർക്കാരാണ് തിരുമാനം കൈക്കൊള്ളേണ്ടത്. ഏതെങ്കിലും മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൊണ്ട് ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വിവിധ മേഖലയിലേക്ക് ആനുകൂല്യങ്ങൾ നീട്ടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
ബാങ്കുകളുടെ മുഴുവൻ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ സർക്കാരും ആർബിഐയും ചേർന്നാണ് നിലപാട് കൈക്കൊള്ളേണ്ടത്.അതേസമയം മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇത്തരത്തിൽ ഈടാക്കിയ പണം ബാങ്കുകൾ തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications