ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കൾക്കായി ബംബർ ഓഫർ പ്രഖ്യാപനങ്ങളുമായി രംഗത്ത്. തുടർച്ചയായ ഉത്സവകാല വിൽപ്പന വിപുലീകരിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് 'ഇന്ത്യ കി ദൂസരി ദീവാലി' എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ദീപാവലിക്ക് ശേഷവും ഉത്സവ ആഘോഷങ്ങൾ തുടരുന്നുവെന്നതിന്റെ പ്രചാരണമാണ് ടാറ്റ മോട്ടോഴ്‌സ് ഇതുവഴി വ്യക്തമാക്കിയിരിക്കുന്നത്.
പിക്ക്-അപ്പ് ശ്രേണിയിലുള്ള വാഹനങ്ങൾ
ഈ ഓഫറിന് കീഴിൽ, ലഘു വാണിജ്യ വാഹനങ്ങളായ പിക്ക്-അപ്പ് ശ്രേണിയിലുള്ള ടാറ്റാ ഏസ്, ടാറ്റ യോഗ, ടാറ്റ ഇൻട്ര എന്നിവ ഉൾപ്പെടുന്നു. ഇളവുകൾക്ക് പുറമേ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ഉറപ്പുള്ള സമ്മാനവും ലഭിക്കും. ടാറ്റയുടെ ബംബർ ഓഫറിൽ 5 ലക്ഷം രൂപ വരെയുള്ള സ്വർണ്ണ വൗച്ചറുകൾ മുതൽ എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, ഇന്ധന വൗച്ചറുകൾ എന്നിവയും ഉൾപ്പെടുന്നു.
അവസാന തീയതി
ബംബർ ഓഫറിന് 2020 നവംബർ 30 വരെയാണ് സാധുതയുള്ളത്. ടാറ്റാ എയ്സ് 15ആം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വര്‍ഷത്തെ പുതിയ പ്രചാരണമെന്നും കമ്പനി വ്യക്തമാക്കി. ഇക്കാലയളവിൽ 22 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ ബിഎസ് 6 ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്നതായും വ്യക്തമാക്കി.
പുതിയ വാഹനങ്ങൾ
50,000 ബിഎസ് 6 എസ്‌യുവികൾ ഇതിനകം ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കൂടുതൽ സുഖപ്രദമായ ക്യാബിനുകൾ, ഉയർന്ന ഇന്ധനക്ഷമത എന്നിവയാണ് പുതിയ ശ്രേണിയിലുള്ള വാഹനങ്ങളുടെ ഉപഭോക്താക്കളുടെ ലാഭ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്.
മികച്ച പ്രതികരണം
ഇന്ത്യയില്‍ ബിസിനസ്സുകളെ വളര്‍ത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമത്തിന്‍റെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് അതിന്‍റെ ഉപഭോക്താക്കളിലേക്ക് മികച്ച ഓഫറുകള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നതായും ഇന്ത്യ കി ദൂസ്രി ദിവാലി' കാമ്പെയ്ന് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ടാറ്റ മോട്ടോഴ്സിന്‍റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് രാജേഷ് കൗള്‍ പറഞ്ഞു. ഈ വര്‍ഷം പദ്ധതി വീണ്ടും നടപ്പാക്കുന്നതിലും അത് വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഹ്ലാദം പകരുന്നതിലും ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications