കരുണയുടെ നിറവ്! കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം തുടര്‍ന്നു നല്‍കാന്‍ ടാറ്റ സ്റ്റീൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം ലക്ഷങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അങ്ങനെ മരിച്ചവരില്‍ പലരും കുടുംബങ്ങളുടെ ഏക ആശ്രയങ്ങളും ആയിരുന്നു.

ഈ ഘട്ടത്തിലാണ് ടാറ്റ സ്റ്റീല്‍ ഒരു നിര്‍ണായക തീരുമാനമെടുക്കുന്നത്. തങ്ങളുടെ ജീവനക്കാര്‍ ആരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചാല്‍, അവരുടെ കുടുംബങ്ങള്‍ അനാഥമാകില്ലെന്ന് ഉറപ്പിക്കുന്നതാണ് ടാറ്റ സ്റ്റീല്‍സിന്റെ തീരുമാനം.

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം തുടര്‍ന്നു നല്‍കാന്‍ ടാറ്റ സ്റ്റീൽ

കൊവിഡ് ബാധിച്ച മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക്, അവര്‍ സ്വീകരിച്ചിരുന്ന മാസ ശമ്പളം തുടര്‍ന്നും നല്‍കാന്‍ ആണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അവസാനം ലഭിച്ച ശമ്പളം എത്രയോ അതായിരിക്കും തുടര്‍ന്ന് ലഭിക്കുക. വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം എല്ലാ മാസവും കുടുംബത്തിന് നല്‍കും. കമ്പനിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ആണ് ഇങ്ങനെ ഒരു സേവനം ഒരുക്കിയിരിക്കുന്നത്.

ശമ്പളം മാത്രമല്ല ഇങ്ങനെ നല്‍കുക. ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും താമസ സൗകര്യങ്ങളും ഈ കാലയളവില്‍, കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്ത് നല്‍കും. മെയ് 23 ന് ആണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജംഷഡ്പൂര്‍ കേന്ദ്രമായാണ് ടാറ്റ സ്റ്റീല്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് ബാധിച്ച് മരിക്കുന്ന തങ്ങളുടെ സ്ഥാപനത്തിലെ മുന്‍നിര പോരാളികളായ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവും ടാറ്റ സ്റ്റീല്‍ തന്നെ വഹിക്കും. ബിരുദ തലം വരെയുള്ള പഠനത്തിന്റെ ചെലവാണ് വഹിക്കുക.

1907 ല്‍ ജംഷഡ്ജി ടാറ്റയാണ് ടാറ്റ സ്റ്റീല്‍ സ്ഥാപിച്ചത്. ടാറ്റ അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനി ലിമിറ്റഡ് (ടിസ്‌കോ) എന്ന പേരിലായിരുന്നു ടാറ്റ സ്റ്റീല്‍ ആദ്യം അറിയപ്പെട്ടിരുന്നത്. ഇന്ന് ലോകത്തിലെ തന്നെ ഒന്നംനിര സിറ്റീല്‍ കമ്പനികളില്‍ ഒന്നാണ് ഇത്. 26 രാജ്യങ്ങളില്‍ ടാറ്റ സ്റ്റീലിന് സാന്നിധ്യമുണ്ട്. ലോകത്തിലെമ്പാടുമായി എണ്‍പതിനായിരത്തിലധികം ജീവനക്കാരും ടാറ്റ് സ്റ്റീലില്‍ ജോലി ചെയ്യുന്നു.

വിദ്യാഭ്യാസ വായ്പ എടുക്കാം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ; ഈ ബാങ്കുകളില്‍ ചെന്നോളൂവിദ്യാഭ്യാസ വായ്പ എടുക്കാം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ; ഈ ബാങ്കുകളില്‍ ചെന്നോളൂ

സ്വര്‍ണത്തിലാണ് നിക്ഷേപമെങ്കില്‍ എന്തുകൊണ്ട് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം? അറിയാംസ്വര്‍ണത്തിലാണ് നിക്ഷേപമെങ്കില്‍ എന്തുകൊണ്ട് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം? അറിയാം

സഹകരണ ബാങ്കുകളുടെ ലയനം: മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ ബാങ്കുകളുടെ ലയനം: മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

കൊവിഡ് വ്യാപനം: സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് ജൂണ്‍ 15വരെ നീട്ടികൊവിഡ് വ്യാപനം: സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് ജൂണ്‍ 15വരെ നീട്ടി

English summary

Tata Steel will provide monthly salary to the families of employees who dies of Covid19

Tata Steel will provide monthly salary to the families of employees who dies of Covid19
Story first published: Wednesday, May 26, 2021, 0:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X