തിരുവനന്തപുരം; വിദേശ രാജ്യങ്ങളിൽ നി്നനും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും കൊവിഡ് ദുരിതാശ്വാസ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നോർക്ക റൂട്ട്സ്. ഇതിനായി നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു.
കൊവിഡ് ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി.

ഉൽപ്പന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാൻ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കൾക്കുമായി നോർക്കാ റൂട്ട്‌സ് പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾ നൽകാൻ തയ്യാറായുള്ളവർ സമ്മതമറിയിച്ചുള്ള കത്ത് ceo.norkakerala.gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
റംഡേസിവർ,ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ട്യൂബിങ് എന്നിവ ഉൾപ്പെടുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ഓക്‌സിജൻ, വാക്വം പ്രഷർ, ക്രയോജനിക് ഓക്‌സിജൻ എയർ സെപ്പറേഷൻ യൂണിറ്റുകൾ , ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാവുന്ന ഉപകരണങ്ങൾ, കംപ്രസറുകൾ ഉൾപ്പെടുന്ന വെന്റിലേറ്ററുകൾ, ഐ.സി.യു വെന്റിലേറ്ററുകൾക്ക് വേണ്ടിയുള്ള നോൺ ഇൻവാസീവ് വെന്റിലേഷൻ ഓറോനേസൽ മാസ്‌ക്, നേസൽ മാസ്‌ക് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്രസർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്ടിയും നേരത്തേ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
