ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിൽ ഏറ്റവും മൂല്യവത്തായ ഇൻഫർമേഷൻ ടെക്നോളജി (ഐടി) കമ്പനിയായി മാറി. വിപണി മൂലധനത്തിന്റെ കാര്യത്തിൽ എതിരാളിയായ ആക്സെഞ്ചറിനെ മറികടന്നാണ് ടിസിഎസ് നേട്ടം കൈവരിച്ചിരിക്കുന്നത്. ടിസിഎസ് ഓഹരികൾ വ്യാഴാഴ്ച 3.19 ശതമാനം ഉയർന്ന് 2,825 രൂപയിലെത്തി. ഇതോടെ വിപണി മൂലധനം 144.73 ബില്യൺ ഡോളറിലെത്തി.
വിപണി മൂല്യം
നിലവിൽ ആക്സെഞ്ചറിന്റെ മൂല്യം നാസ്ഡാക്കിൽ 143.4 ബില്യൺ ഡോളർ അല്ലെങ്കിൽ 10.52 ട്രില്യൺ രൂപയാണ്. ഐബിഎമ്മിന്റെ വിപണി മൂലധനം നിലവിൽ 118.2 ബില്യൺ ഡോളർ അല്ലെങ്കിൽ 8.67 ട്രില്യൺ രൂപയാണ്. സെപ്റ്റംബർ അവസാനിച്ച രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടർന്നാണ് ടിസിഎസിന്റെ ഓഹരികൾ വ്യാഴാഴ്ച ഉയർന്നത്. 16,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലും കമ്പനി പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് ഒരു ഓഹരിക്ക് 12 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
ടിസിഎസിന്റെ വളർച്ച
പകർച്ചവ്യാധി കാരണമുള്ള ബിസിനസ്സ് മാറ്റങ്ങൾക്ക് അനുസൃതമായി ആഗോള ക്ലയന്റുകൾ ക്ലൗഡ്, ഡിജിറ്റൽ പ്രോജക്ടുകൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നതിലൂടെ കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം വളർച്ച കൈവരിച്ച് വരുമാനം 40,135 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ടിസിഎസിന്റെ മെച്ചപ്പെട്ട പ്രകടനത്തിലെ പ്രധാന ആകർഷണം ബിഎഫ്‌എസ്‌ഐ, റീട്ടെയിൽ, സിപിജി, ലൈഫ് സയൻസസ് തുടങ്ങിയ പ്രധാന മേഖലകളിലെ വളർച്ച കുത്തനെ കുതിച്ചുയർന്നതാണ്.
വിപണി വിഹിതം
യൂറോപ്പ് ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ കമ്പനി വിപണി വിഹിതം വർദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധരായ സുധീർ ഗുണ്ടപ്പള്ളി, ഹാർദിക് സംഗാനി എന്നിവരുടെ കുറിപ്പിൽ പറയുന്നു.
ശമ്പള വർദ്ധനവ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു. കമ്പനി റിപ്പോർട്ട് അനുസരിച്ച് 2020 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ടിസിഎസിലെ ജീവനക്കാരുടെ ആകെ എണ്ണം 453,540 ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
