ടെലികോം റെഗുലേറ്ററായ ട്രായ് ടെലികോം കമ്പനികളായ ഭാരതി എയർടെൽ ലിമിറ്റഡ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. ഇവരുടെ നെറ്റ്‌വർക്കുകളിലെ ഫിഷിംഗ് പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ട്രായ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉചിതമായ രീതിയിൽ പ്രതികരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.
കേസ്
ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ രക്ഷാകർതൃ കമ്പനി വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോഡഫോൺ ഐഡിയ ലിമിറ്റഡ്, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ടാറ്റ ടെലി സർവീസസ് എന്നിവയ്ക്കും പിഴ ചുമത്തി. മൊബൈൽ നെറ്റ്‌വർക്കുകളിലൂടെ ഫിഷിംഗ് പ്രവർത്തനങ്ങൾ നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നവരെ തടയാതിരുന്നതിന് ടെൽകോം, ട്രായ് കേന്ദ്രം എന്നിവയ്‌ക്കെതിരെ ജൂണിൽ വൺ 97 ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏറ്റവും കൂടുതൽ പിഴ
ഡൽഹി ഹൈക്കോടതിയിൽ ട്രായ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിഎസ്‌എൻഎല്ലിനാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് പിഴ. വ്യാജ സന്ദേശങ്ങളും ഫിഷിംഗ് ശ്രമങ്ങളും ഏകദേശം 60-70% ബിഎസ്‌എൻഎൽ നെറ്റ്‌വർക്കിലൂടെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സമയം നൽകി
ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നെറ്റ്‌വർക്കുകളിൽ ഫിഷിംഗ് പ്രവർത്തനങ്ങൾ തടയുന്നതിന് മതിയായ സമയം നൽകാതെ ട്രായ്ക്ക് പിഴ ചുമത്താൻ കഴിയില്ല. യുസിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ബിഎസ്‌എൻഎല്ലിന് രണ്ടുതവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ മറ്റ് ടെൽകോം കമ്പനികളോട് ഒക്ടോബർ 1നാണ് കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ ടെലികോം കമ്പനികൾ പരാജയപ്പെട്ടതാണ് പിഴ ലഭിക്കാൻ കാരണം.
മാനനഷ്ട കേസ്
ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. ഈ പിഴകളിലൂടെ, ട്രായ് ടെൽകോം കമ്പനികൾക്ക് ഒരു വലിയ സന്ദേശമാണ് നൽകുന്നതെന്ന്, അഭിഭാഷകൻ പറഞ്ഞു. വൺ 97 കമ്മ്യൂണിക്കേഷൻസ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കെതിരെ പേടിഎം 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജൂണിൽ സമർപ്പിച്ചത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications