കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30 ന് സർവകക്ഷി യോഗം ചേരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചർച്ചകൾ നടത്താൻ ജനുവരി 30 ന് മോദി സ‍ർക്കാ‍ർ സ‍ർവ്വകക്ഷി യോഗം വിളിച്ചു. വീഡിയോ കോൺഫറൻസിലൂടെ രാവിലെ 11.30 ന് ആരംഭിക്കുന്ന നിർദ്ദിഷ്ട യോഗത്തിലേക്ക് ഇരുസഭകളിലെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ കേന്ദ്രം ക്ഷണിച്ചു. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് പാർട്ടികളും ഒരേ ദിവസം യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30 ന് സർവകക്ഷി യോഗം ചേരും

കൊറോണ വൈറസിനെതിരായ എല്ലാ മുൻകരുതലുകൾക്കുമിടയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയും പാർലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന സമിതി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ രാജ്യസഭാ നേതാവ് തവർചന്ദ് ഗെലോട്ട്, ഡെപ്യൂട്ടി ലീഡർ പീയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്വാൾ, വി മുരളീധരൻ എന്നിവർ പങ്കെടുക്കും.

കൊറോണ മഹാമാരിയെ തുട‍ർന്ന് 2020 സെപ്റ്റംബറിൽ മൺസൂൺ സെഷനിൽ താൽക്കാലികമായി നിർത്തിവച്ച ബജറ്റ് സെഷനിലെ ഒരു മണിക്കൂർ ചോദ്യസമയം പുനരാരംഭിച്ചു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് കൊറോണ പരിശോധന നിർബന്ധമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള ചൊവ്വാഴ്ച പറഞ്ഞു.

English summary

The all-party meeting will convene on January 30 ahead of the Union Budget | കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30 ന് സർവകക്ഷി യോഗം ചേരും

Modi government has called an all-party meeting on January 30 to hold talks ahead of the presentation of the Union Budget in Parliament on February 1. Read in malayalam
Story first published: Wednesday, January 20, 2021, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X