യുകെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുകെയിൽ പുതിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ ഡിസംബർ 31 വരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ ഈ വിലക്ക് അടുത്ത വർഷം ജനുവരി 7 വരെ ഇന്ത്യ നീട്ടി. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 20 പേർക്ക് കൊവിഡ് -19 രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേർക്ക് പുതിയ കൊവിഡ് രോഗം ബാധിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.

 

എമിറേറ്റ്സും എത്തിഹാദും, ഒമാൻ എയറും കോഴിക്കോട് വിടുന്നു; കോഴിക്കോട് ഇനി ചെറിയ വിമാനങ്ങൾ മാത്രം

യുകെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി

2021 ജനുവരി 7 വരെ യുകെയിലേക്കും യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്കുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമെടുത്തതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. അതിനുശേഷം കർശനമായ നിയന്ത്രണത്തോടെ സർവ്വീസ് പുനരാരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും പുരി ട്വിറ്ററിൽ കുറച്ചു.

2030 മുതൽ ഈ രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനയ്ക്ക് നിരോധനം

ഡിസംബർ 31 ന് അപ്പുറത്തേക്ക് യുകെയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്ന് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. യുകെയിലേക്കുള്ള യാത്രാ നിരോധനത്തിന് മുമ്പ് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിയ കൊവിഡ് -19 ന് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ജീനോം സീക്വൻസിംഗിന് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English summary

The ban on flights from the UK has been extended to January 7 | യുകെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി

India extended the ban till January 7 next year. Read in malayalam.
Story first published: Wednesday, December 30, 2020, 13:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X