മലേറിയക്കെതിരായ മരുന്ന് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്ത് മരുന്ന് ലഭ്യത ഉറപ്പ് വരുത്തുന്നതിനായാണ് കയറ്റുമതി നിരോധനം. വൈറസ് ബാധ സ്ഥിരീകരിച്ചതോ നിരീക്ഷണത്തിലോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ മരുന്ന് നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നിര്‍ദ്ദേശിച്ചിരുന്നു. ഐസിഎംആര്‍ ശുപാര്‍ശ ചെയ്ത ചികിത്സാ പ്രോട്ടോക്കോള്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിക്കുകയും ചെയ്തു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി അടിയന്തരമായി നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കയറ്റുമതി, ഇറക്കുമതി സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിന്റെ വിഭാഗമാണ് ഇത്.


അതേസമയം മാനുഷിക പരിഗണന കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മരുന്ന് കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മാത്രമല്ല 2020 മാര്‍ച്ച് 25ന് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്‍പേ ലഭിച്ച ഓര്‍ഡറുകള്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളില്‍ നിന്നും കയറ്റുമതി ചെയ്യാമെന്നും ഡിജിഎഫ്ടി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19ന് ചികിത്സയായി ഈ മരുന്ന് ഉപയോഗിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ തുടങ്ങിയവയുടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ മരുന്ന് വാങ്ങാനായി ആളുകള്‍ പരക്കം പായുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലേറിയക്കെതിരായ മരുന്ന് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

സാനിറ്റൈസര്‍, വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യ ആഴ്ചകള്‍ക്ക് മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കൊറോണ കേസുകളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സാനിറ്റൈസറുകളുടെയും വെന്റിലേറ്ററുകളുടെയും കയറ്റുമതി പൂര്‍ണമായും നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ പറയുന്നു. കൃത്രിമ ശ്വസന ഉപകരണമടക്കമുള്ള എല്ലാത്തരം വെന്റിലേറ്ററുകളുടെയും കയറ്റുമതിയും നിരോധിച്ചു. വെന്റിലേറ്ററുകള്‍, ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രം നിരോധിച്ചത്. കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പരിഭ്രാന്തരായ ആളുകള്‍ ഹാന്‍ഡ് സാനിറ്റൈസറും ഫേസ് മാസ്‌കുകളും വാങ്ങിക്കൂട്ടുന്നതോടെ വിപണിയില്‍ ഇവ രണ്ടും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

English summary

മലേറിയക്കെതിരായ മരുന്ന് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

The Central Government has banned the export of anti-malaria drugs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X