2020 ഡിസംബർ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയായി ഉയർന്നു. പുതിയ നികുതി പരിഷ്കാരത്തിന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നിരക്കാണിതെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12 ശതമാനം കൂടുതലുള്ള ഡിസംബറിലെ കണക്കുകൾ ജിഎസ്ടി വരുമാനത്തിലെ വീണ്ടെടുക്കൽ പ്രവണത വ്യക്തമാക്കുന്നതായി ധനമന്ത്രാലയം കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്നാം മാസം
നടപ്പു സാമ്പത്തിക വർഷത്തിൽ തുടർച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലധികം എത്തുന്നത്. 2020 ഡിസംബറിലെ വരുമാനം കഴിഞ്ഞ മാസത്തെ 1,04.963 കോടി രൂപയേക്കാൾ വളരെ കൂടുതലാണ്.
എക്കാലത്തെയും ഉയർന്ന നിരക്ക്
2020 ഡിസംബറിലെ ജിഎസ്ടി വരുമാനം ജിഎസ്ടി നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ആദ്യമായാണ് ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ജിഎസ്ടി ശേഖരം 2019 ഏപ്രിൽ മാസത്തിലെ 1,13,866 കോടി രൂപയായിരുന്നു. സാമ്പത്തിക വരുമാനം അവസാനിക്കുന്ന മാർച്ചിലെ വരുമാനവുമായി ബന്ധപ്പെട്ടതിനാൽ ഏപ്രിൽ മാസത്തെ വരുമാനം ഉയർന്നതായിരിക്കുമെന്ന് ധനമന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക വീണ്ടെടുക്കൽ
വർദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണെന്നും വ്യാജ ബില്ലുകൾക്കെതിരായ രാജ്യവ്യാപക നീക്കവും അടുത്തിടെ അവതരിപ്പിച്ച നിരവധി വ്യവസ്ഥാപരമായ മാറ്റങ്ങളും ഇതിന് കാരണമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറിലെ 1,15,174 കോടി ജിഎസ്ടി വരുമാനത്തിൽ സിജിഎസ്ടി 21,365 കോടി രൂപയും എസ്ജിഎസ്ടി 27,804 കോടി രൂപയുമാണ്.
കണക്കുകൾ
ഐജിഎസ്ടി 57,426 കോടി രൂപ (ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 27,050 കോടി രൂപ ഉൾപ്പെടെ), സെസ് 8,579 കോടി രൂപ (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 1 971 കോടി ഉൾപ്പെടെ) എന്നിവയും ഇതിൽപ്പെടുന്നു. 2020 ഡിസംബർ 31 വരെ നവംബർ മാസത്തിൽ സമർപ്പിച്ച ജിഎസ്ടിആർ -3 ബി റിട്ടേൺസിന്റെ എണ്ണം 87 ലക്ഷമാണെന്ന് മന്ത്രാലയം അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications