റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന 100 മില്യണിലധികം വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളുൾ ഡിസംബറോടെ പുറത്തിറക്കുമെന്ന് ഒരു ബിസിനസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഡേറ്റാ പായ്ക്കുകൾ കൂടി ഉൾക്കൊള്ളുന്ന ഫോണുകൾ 2020 ഡിസംബറിലോ അടുത്ത വർഷം ആദ്യമോ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
റിലയൻസ് - ഗൂഗിൾ ഇടപാട്
ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനിയായ റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റിൽ ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ ഗൂഗിൾ 4.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജൂലൈയിൽ അറിയിച്ചിരുന്നു. റിലയൻസ് ഉടമയായ മുകേഷ് അംബാനി, ജൂലൈയിൽ റിലയൻസ് രൂപകൽപ്പന ചെയ്യുന്ന കുറഞ്ഞ ചെലവിലുള്ള "4 ജി അല്ലെങ്കിൽ 5 ജി" സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതിനായി ഗൂഗിൾ ഒരു ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ജിയോ നിക്ഷേപം
1.52 ലക്ഷം കോടി രൂപ (20.22 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി റിലയൻസ് അതിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ 33% ഓഹരികൾ വിറ്റു. ഫേസ്ബുക്ക് ഇൻകോർപ്പറേഷൻ, ഇന്റൽ, ക്വാൽകോം എന്നിവയുൾപ്പെടെ ആഗോള സാമ്പത്തിക, സാങ്കേതിക നിക്ഷേപകരും ജിയോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
5ജി സേവനങ്ങള്‍
5ജി സേവനങ്ങള്‍ക്ക് തുടക്കമിടാനുള്ള പുറപ്പാടിലാണ് റിലയന്‍സ് ജിയോ. നൂതന 5ജി സാങ്കേതികവിദ്യ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞു. സ്‌പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനകം 'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ ആഗോള ടെലികോം കമ്പനികള്‍ക്കായി 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജിയോയ്ക്ക് കയറ്റുമതി ചെയ്യാം.
നിലവിലെ സേവനം
നിലവില്‍ 4ജി സേവനങ്ങളാണ് റിലയന്‍സ് ജിയോ രാജ്യത്ത് ലഭ്യമാക്കുന്നത്. 5ജി സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റം ജിയോയെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല. കാരണം 5ജി സേവനങ്ങള്‍ക്ക് ആവശ്യമായ ഐപി നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ കമ്പനിക്ക് ഇപ്പോഴുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
