ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ജനുവരി മുതൽ വില ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ജനുവരി 1 മുതൽ വിവിധ വാഹന മോഡലുകളിലുടനീളം വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. മോട്ടോർ സൈക്കിളുകളുടെ വില 1,500 രൂപ വരെ ഉയരുമെന്നും വർദ്ധനവ് വിവിധ മോഡലുകളിൽ വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ചരക്കുകളുടെ വിലയിലുണ്ടായ വർധനവിന്റെയും നി‍ർമ്മാണ ചെലവുകളുടെയും ഫലമായാണ് വില വർദ്ധനവ് എന്ന് ഹീറോ സൂചിപ്പിച്ചു.

 

ചൈനീസ് ഉൽ‌പ്പന്ന ബഹിഷ്കരണം: ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കി

ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ജനുവരി മുതൽ വില ഉയരും

സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെ വാഹനങ്ങളുടെ നി‍ർമ്മാണത്തിന് ആവശ്യമായ നിരവധി വസ്തുക്കൾക്ക് വില ഉയ‍ർന്നു. ലോക്ക്ഡൗൺ തടസ്സങ്ങൾക്ക് ശേഷം മാർക്കറ്റ് വീണ്ടെടുക്കൽ ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് പുതിയ വില വ‍ർദ്ധനവ്. ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന്, 2021 ജനുവരി 1 മുതൽ വാഹനങ്ങളുടെ വില 1500 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് ​ഹീറോ അറിയിച്ചിരിക്കുന്നത്.

കൊവിഡ് 19 പ്രതിസന്ധി: ആഗോളതലത്തില്‍ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്‌

വിവിധ മോഡലുകളിൽ വർദ്ധനവ് വ്യത്യാസപ്പെടുമെന്നും ഹീറോ മോട്ടോകോർപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഗ്ലോബൽ മൊബിലിറ്റി വിദഗ്ധൻ മൈക്കൽ ക്ലാർക്കിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

English summary

The price of Hero MotoCorp vehicles will go up from January | ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ജനുവരി മുതൽ വില ഉയരും

Hero MotoCorp on Wednesday announced that it will increase prices across various vehicle models from January 1, 2021. Read in malayalam.
Story first published: Thursday, December 17, 2020, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X