നിലവിലുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ ആവശ്യത്തെയും വിതരണത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. അൺലോക്കിന്റെ ആരംഭത്തിൽ ഏതാനും മാസങ്ങളിൽ ടയർ II-III നഗരങ്ങളിൽ പ്രോപ്പർട്ടി നിക്ഷേപത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2020ലെ പ്രാരംഭ ഇടിവുകൾക്ക് ശേഷം 2021ൽ ഈ മേഖല മികച്ച പ്രകടനം കാഴ്ചവച്ചു തുടങ്ങി.
വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് സമയം, കാരണമെന്ത്?
വെർച്വൽ ടൂറുകൾ, ഓൺലൈൻ വിൽപ്പന തുടങ്ങിയ മാറ്റങ്ങളോടെ ഡിജിറ്റൽ സംയോജനത്തിലാണ് റിയൽ എസ്റ്റേറ്റ് മേഖല വളർച്ച രേഖപ്പെടുത്തുന്നത്. സംസ്ഥാനങ്ങളിലെ വ്യവസായങ്ങളുടെയും ക്രമേണ അൺലോക്ക് ചെയ്യുന്നത് ഈ മേഖലയെ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സഹായിച്ചു. ഭവന വായ്പാ നിരക്ക് കുറച്ചതും വിൽപ്പന വർദ്ധിക്കാൻ കാരണമായി.
2020 റിയൽ എസ്റ്റേറ്റ് മേഖലയിലെ സവിശേഷമായ പ്രവണതകളുടെ ഒരു വർഷമാണ്, മെട്രോകളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയത് ടയർ II, ടയർ III നഗരങ്ങളിലെ വസ്തുക്കളുടെ ആവശ്യം വർദ്ധിപ്പിക്കുന്നതിന് കാരണമായി. മഹാമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിച്ചതിന് ശേഷം, സമഗ്രമായ ജീവിതവും അനുയോജ്യമായ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വാസയോഗ്യമായ ഇടങ്ങൾക്ക് ഡിമാൻ‍് കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
വീടോ സ്ഥലമോ വാങ്ങാൻ ഇത് പറ്റിയ സമയം, അഞ്ച് കാരണങ്ങൾ ഇതാ..
കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞ നേട്ടങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിലെയും മൊത്തത്തിലുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെയും വരും ദശകങ്ങളിലെ വളർച്ചയുടെ അടിസ്ഥാനമായി മാറുമെന്നും വിദഗ്ധർ പറയുന്നു.