ഇന്ത്യയിലെ 63 കോടീശ്വരന്മാരുടെ സമ്പത്ത് ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത കേന്ദ്ര ബജറ്റ് വിഹിതത്തേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ ഏറ്റവും മികച്ച 1 ശതമാനവും താഴെയുള്ള 50 ശതമാനവും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ആഗോള സംഘടനയായ ഓക്സ്ഫാമിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.

 

കോടീശ്വരന്മാരുടെ സമ്പത്ത്

കോടീശ്വരന്മാരുടെ സമ്പത്ത്

63 ഇന്ത്യൻ കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കോടീശ്വരന്മാരുടെ സ്വത്ത് 2017 ൽ 325.5 ബില്യൺ ഡോളറിൽ നിന്ന് (22.73 ട്രില്യൺ രൂപ) 2019 ൽ 408 ബില്യൺ ഡോളറായി (28.97 ട്രില്യൺ രൂപ) ഉയർന്നു. ഈ തുക 2019-20 ബജറ്റ് വിഹിതമായ 27.86 ട്രില്യൺ രൂപയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിയ്ക്കാൻ ഒരുങ്ങി കേന്ദ്രംപൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിയ്ക്കാൻ ഒരുങ്ങി കേന്ദ്രം

ഓക്സ്ഫാം റിപ്പോർട്ട്

ഓക്സ്ഫാം റിപ്പോർട്ട്

ലോകത്തിലെ 2,153 ശതകോടീശ്വരന്മാർക്ക് ലോക ജനസംഖ്യയുടെ 60 ശതമാനം വരുന്ന 4.6 ബില്യൺ ജനങ്ങളെക്കാൾ കൂടുതൽ സ്വത്തുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നമ്മുടെ തകർന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചെലവിൽ കോടീശ്വരന്മാരുടെയും വൻകിട ബിസിനസുകാരുടെയും പോക്കറ്റുകൾ നിറയ്ക്കുകയാണെന്ന് ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാർ പറഞ്ഞു.

ബോളിവുഡ് സുന്ദരിമാരിൽ ഏറ്റവും വലിയ പണക്കാരി ആര്? കോടികൾ വാരിക്കൂട്ടിയ നടിമാർ ഇവരാണ്ബോളിവുഡ് സുന്ദരിമാരിൽ ഏറ്റവും വലിയ പണക്കാരി ആര്? കോടികൾ വാരിക്കൂട്ടിയ നടിമാർ ഇവരാണ്

കോടീശ്വരന്മാരുടെ മേഖലകൾ

കോടീശ്വരന്മാരുടെ മേഖലകൾ

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഒരു വിശകലനം അനുസരിച്ച് അവരിൽ 15 പേർ ഉപഭോക്തൃ ഉൽപ്പന്ന വ്യവസായത്തിൽ നിന്നുള്ളവരും പത്തിൽ കൂടുതൽ പേർ ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ നിന്നുമുള്ളവരുമാണ്. ഇത് വികസ്വര രാജ്യങ്ങളിൽ അപൂർവമാണ്. വാസ്തവത്തിൽ, ഇന്ത്യയിൽ മാത്രമല്ല, ആഗോള അസമത്വം ആഴത്തിൽ വേരുറച്ചിരിക്കുകയാണെന്നും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ലോക കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം ചോദിക്കാമോ? എപ്പോൾ? എങ്ങനെ?പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം ചോദിക്കാമോ? എപ്പോൾ? എങ്ങനെ?

സ്ത്രീകൾ

സ്ത്രീകൾ

ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഏറ്റവും കുറഞ്ഞ പ്രയോജനം ലഭിക്കുന്നവർ സ്ത്രീകളും പെൺകുട്ടികളുമാണ്. കുട്ടികളെയും പ്രായമായവരെയും പരിചരിക്കുന്നതിനും പാചകം ചെയ്യുന്നതിനും അവർ കോടിക്കണക്കിന് മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്നും ശമ്പളമില്ലാത്ത ഈ ജോലി ചെയ്യുന്നത് വഴി വിദ്യാഭ്യാസം നേടുന്നതിനോ മാന്യമായ ജീവിതം നയിക്കുന്നതിനോ സ്ത്രീകൾക്ക് കഴിയുന്നില്ലെന്നും സമ്പദ്‌വ്യവസ്ഥയുടെ അടിയിൽ കുടുങ്ങിക്കിടക്കുകയാണ് സ്ത്രീകളെന്നും ബെഹാർ കൂട്ടിച്ചേർത്തു.

English summary

ഇന്ത്യയിലെ 63 കോടീശ്വരന്മാരുടെ സമ്പത്ത് ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ

India's billionaires' assets are more than the overall central budget, reports say. Read in malayalam.
Story first published: Thursday, January 23, 2020, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X