ഈ ഐഫോണുകൾക്ക് ഇനി ഇന്ത്യയിൽ വില കൂടും, വില കൂടാത്ത ആപ്പിൾ ഫോണുകൾ ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറക്കുമതി ചെയ്ത മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും കസ്റ്റംസ് തീരുവയും സാമൂഹ്യക്ഷേമ സർചാർജും 2020 ലെ കേന്ദ്ര ബജറ്റിൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ ആപ്പിൾ ഇന്ത്യയിലെ ഏറ്റവും പുതിയ ഐഫോണുകളുടെ വില ഉയർത്തി. 2020 മാർച്ച് 2 മുതൽ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്, ഐഫോൺ 8 മോഡലുകളിൽ വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നു. ഐഫോൺ 11, വിലയിൽ മാറ്റം കാണുന്നില്ല. കൂടാതെ, ഇന്ത്യയിൽ നിർമ്മിക്കുന്നതിനാൽ ഐഫോൺ 7, ഐഫോൺ എക്സ്ആർ എന്നിവയുടെ വിലയിലും വർധനവില്ല.

ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ

വില വർദ്ധനവിനെത്തുടർന്ന്, 64 ജിബി വേരിയന്റ് ഐഫോൺ 11 പ്രോ മാക്‌സിന്റെ ആരംഭ വില 1,11,200 രൂപയാണ്. 256 ജിബി പതിപ്പിന് 1,25,200 രൂപ വിലയുണ്ട്. 512 ജിബി 1,43,200 രൂപയ്ക്ക് ലഭിക്കും. വർദ്ധനവിന് മുമ്പ്, ഐഫോൺ 11 പ്രോ മാക്‌സിന്റെ 64 ജിബി വേരിയന്റിന് ആരംഭ വില 1,09,000 രൂപയായിരുന്നു.

ഐഫോൺ 11 പ്രോ മാക്സ്

ഐഫോൺ 11 പ്രോ മാക്സ്

ഐഫോൺ 11 പ്രോ മാക്സിന്റെ വിലയും ഇന്ത്യയിൽ നേരിയ തോതിൽ വർദ്ധിക്കും. 64 ജിബി വേരിയൻറിന് 1,01,200 രൂപയാണ് വില. നേരത്തെ 99,900 ഡോളറായിരുന്നു ഈ ഫോണിന്റെ വില. 256 ജിബിക്ക് ഇപ്പോൾ 1,15,200 രൂപയും 512 ജിബിക്ക് 1,33,200 രൂപയും വിലവരും. ഐഫോൺ 11 പ്രോ സീരീസിന്റെ വില 1,300 രൂപ ഉയർത്തി.

ആപ്പിൾ ഐഫോണിന് വീണ്ടും ഡിമാൻഡ് കൂടുന്നു; കാരണമെന്ത്?ആപ്പിൾ ഐഫോണിന് വീണ്ടും ഡിമാൻഡ് കൂടുന്നു; കാരണമെന്ത്?

ഐഫോൺ 8

ഐഫോൺ 8

ആപ്പിൾ ഇന്ത്യയിൽ 39,099 രൂപയായിരുന്ന ഐഫോൺ 8ന്റെ വില വർദ്ധിപ്പിച്ചു. 64 ജിബി വേരിയന്റിന് ഇപ്പോൾ 40,500 രൂപയും 128 ജിബി വേരിയന്റിന് 45,500 രൂപയുമാണ് വില. നേരത്തെ ഐഫോൺ 8 ന്, 39,900 രൂപയായിരുന്നു വില. അതോടൊപ്പം ഐഫോൺ 8 പ്ലസ് വിലയും 500 രൂപയായി ഉയർത്തി. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 50,600 രൂപയും 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 49,900 രൂപയ്ക്ക് പകരം 55,600 രൂപയുമായിരിക്കും വില.

മാതാപിതാക്കളാകാൻ പോകുന്ന ആപ്പിൾ ജീവനക്കാർക്ക് കോളടിച്ചു; കമ്പനിയുടെ പുതിയ ആനുകൂല്യങ്ങൾ ഇതാമാതാപിതാക്കളാകാൻ പോകുന്ന ആപ്പിൾ ജീവനക്കാർക്ക് കോളടിച്ചു; കമ്പനിയുടെ പുതിയ ആനുകൂല്യങ്ങൾ ഇതാ

പുതിയ നിയമം

പുതിയ നിയമം

നേരത്തെ, മൊബൈൽ ഫോണുകളെ 10% സേവന ക്ഷേമ സെസ്സിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള 20% അടിസ്ഥാന കസ്റ്റംസ് തീരുവയ്‌ക്ക് മുകളിലായി ഇറക്കുമതി ചെയ്ത ഹാൻഡ്‌സെറ്റുകളിൽ ഇത് വീണ്ടും ഏർപ്പെടുത്തും. പി‌സി‌ബി‌എ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായും ചാർജറുകളുടെ നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായും സർക്കാർ ഉയർത്തി.

ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്

ആപ്പിൾ മുൻനിരയിൽ

ആപ്പിൾ മുൻനിരയിൽ

അടുത്തിടെ, കൌണ്ടർപോയിന്റ് റിസർച്ചിന്റെ 'മാർക്കറ്റ് പൾസ്' പ്രകാരം, മികച്ച 10 മോഡലുകളിൽ ആപ്പിൾ ആറ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഫോൺ എക്സ്ആർ 2019 ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി തിരഞ്ഞെടുക്കപ്പെടുകയും 3% വിപണി വിഹിതം നേടുകയും ചെയ്തു. ഏത് പ്രദേശത്തും ഇരട്ട അക്ക വിപണി വിഹിതം പിടിച്ചെടുക്കുന്ന ഒരേയൊരു മോഡൽ കൂടിയാണ് ഐഫോൺ എക്സ്ആർ. ആപ്പിളിന് പിന്നിൽ സാംസങിന്റെ മൂന്ന് മോഡലുകളാണുള്ളത്.

English summary

These iPhones will cost more in India | ഈ ഐഫോണുകൾക്ക് ഇനി ഇന്ത്യയിൽ വില കൂടും, വില കൂടാത്ത ആപ്പിൾ ഫോണുകൾ ഏതെല്ലാം?

Apple has hiked the price of its latest iPhones in India as it announced that it will increase the customs duty and social welfare surcharge on imported mobile phones and chargers in the central budget of 2020. Read in malayalam.
Story first published: Saturday, March 7, 2020, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X