നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത് അമേരിക്ക എച്ച്1ബി വിസ നിലപാടുകൾ കടുപ്പിച്ചിരിക്കുന്നതായാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളെയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എച്ച് 1ബി വിസ നിരസിക്കൽ നിരക്ക് 24 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.
എച്ച് 1ബി വിസ അപേക്ഷകൾ നിരസിച്ചതിനു പുറമേ, യുഎസ് തൊഴിൽ വകുപ്പ് അടുത്തിടെ എച്ച് 1ബി വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് ചില കമ്പനികളെ അയോഗ്യരാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എച്ച് -1 ബി വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് അയോഗ്യരായ പ്രധാന ഐടി കമ്പനികൾ താഴെ പറയുന്നവയാണ്.

- അസിമെട്രി ഇൻകോപ്പറേഷൻ
- ബൾമെൻ കൺസൾട്ടന്റ് ഗ്രൂപ്പ് ഇൻകോപ്പറേഷൻ
- ബിസിനസ് റിപ്പോർട്ടിംഗ് മാനേജ്മെന്റ് സർവീസസ് ഇൻകോപ്പറേഷൻ
- നെറ്റേജ് ഇൻകോപ്പറേഷൻ
- കെവിൻ ചേമ്പേഴ്‌സ്
- ഇ-ആസ്പയർ ഐടി എൽഎൽസി
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) നിന്ന് ലഭിച്ച വിവരം അനുസരിച്ച് എച്ച് 1ബി വിസ അപേക്ഷകളിൽ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ കർശന നയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളിൽ വിസ നിരസിക്കൽ നിരക്ക് ഏറ്റവും ഉയർന്നതാണെന്നാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എച്ച് 1ബി വർക്ക് വിസ അപേക്ഷാ ഫീസ് 10 യുഎസ് ഡോളർ വർദ്ധിപ്പിച്ചതായി കഴിഞ്ഞ ദിവസം യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചിരുന്നു. റീഫണ്ട് ലഭിക്കാത്ത ഈ നിരക്ക് ഉയർത്തിയത് പുതിയ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമാക്കുന്നതിനും അപേക്ഷകർക്കും ഫെഡറൽ ഏജൻസിക്കും എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണെന്നനും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
