ഇൻഷൂറൻസുമായി ബന്ധപ്പെട്ട പരാതികൾ ഐആർഡിഎഐക്ക് കൈമാറേണ്ടത് ഇങ്ങനെയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: നിങ്ങളുടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇൻഷൂറൻസ് കമ്പനികൾക്ക് കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്ക് ഐആർഡിഎഐ വഴി പരാതികൾ സമർപ്പിക്കാം. ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള കാലതാമസം, പ്രീമിയത്തെക്കുറിച്ചുള്ള തർക്കങ്ങൾ, പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെറ്റായി അവതരിപ്പിക്കൽ തുടങ്ങിയ പരാതികൾ നൽകാവുന്നതാണ്. ഇത്തരം പരാതികൾ നിരവധി തവണ കമ്പനികളെ അറിയിച്ചെങ്കിലും നപടിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് ഐആർഡിഎഐക്ക് ഓൺലൈനായും ഓഫ്‌ലൈനായും പരാതികൾ നൽകാം.

 

പോളിസി ഹോൾഡർക്ക് അവരുടെ പരാതികൾ ഇൻഷുറൻസ് കമ്പനിയുടെ ബ്രാഞ്ചിലെ പരാതി പരിഹാര ഓഫീസർക്ക് നൽകാം. പരാതി ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടത് ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്തമാണ്. നിർദ്ദിഷ്ട കാലയളവിനുള്ളിൽ കമ്പനി നിങ്ങൾക്ക്‌ മറുപടി നൽ‌കാതിരിക്കുകയോ അല്ലെങ്കിൽ‌ തൃപ്‌തികരമായ പരിഹാരം ലഭിക്കാതിരിക്കുകയോ ചെയ്താൽ‌, നിങ്ങൾക്ക് ഐ‌ആർ‌ഡി‌എയുടെ ഉപഭോക്തൃ കാര്യ വകുപ്പിന്റെ (ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി) പരാതി പരിഹാര സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യാം.

1

ഐആർഡിഎഐ വഴി പരാതികൾ സമർപ്പിക്കുന്നതെങ്ങനെയാണ്

ഐആർഡിഎഐയുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടലായ igms.irda.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് പരാതി രേഖപ്പെടുത്താം. കൂടാതെ നിങ്ങൾക്ക് 155255, 1800-4254-732 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും irda.gov.in-ലേക്ക് ഒരു ഇമെയിൽ അയച്ചും പരാതികൾ രേഖപ്പെടുത്താം. നിങ്ങൾ ഇൻഷൂറൻസ് കമ്പനിക്ക് പരാതി നൽകി നിശ്ചിത കാലയളവിനുള്ളിൽ മതിയായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ മാത്രമേ ഐആർഡിഎഐ വഴി പരാതി നൽകാവൂ.

ക്രിസ്മസിന് മുന്നോടിയായി കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നുക്രിസ്മസിന് മുന്നോടിയായി കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു

2

ഓഫലൈനായി പരാതി നൽകാൻ:

ഐആർഡിഎഐയുടെ വെബ്‌സൈറ്റിൽ നിന്ന് പരാതിക്കുള്ള ഫോം ഡൗൺലോഡ് ചെയ്യുക. ഈ ഫോം പൂർപ്പിച്ച ശേഷം ജനറൽ മാനേജർ, കസ്‌റ്റമർ അഫേഴ്‌സ് ഡിപ്പാർട്ട്മെന്റ്, ഗ്രീവൻസ് റെഡ്റെസ്സൽ സെൽ, ഐആർഡിഎഐ എന്ന വിലാസത്തിൽ അയയ്‌ക്കണം. പരാതിക്കാരൻ ഒപ്പിട്ട പേപ്പറിൽ പരാതിക്കാരന്റെ പേരും വിലാസവും, പരാതി രജിസ്റ്റർ ചെയ്യേണ്ട ഇൻഷുറൻസ് കമ്പനിയുടേയും ബ്രാഞ്ചിന്റെയും പേര്, പരാതിയുടെ കാരണം എന്നിവ വ്യക്തമായി പരാമർശിക്കണം.

 

3

ഒപ്പം കൃത്യമായ രേഖകളും പരാതിക്കാരന് സംഭവിച്ച നഷ്‌ടത്തെക്കുറിച്ചുള്ള രേഖകളും നൽകണം. ഐആർഡിഎഐക്ക് പരാതി ലഭിച്ചു കഴിഞ്ഞാൽ, ഒരു ടോക്കൺ നമ്പർ പരാതിക്കാരന് നൽകും. ഇത് വീണ്ടും പരിശോധനയ്ക്കായി ഇൻഷുറൻസ് കമ്പനിക്ക് അയയ്‌ക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികരണം ലഭിക്കുകയും ചെയ്യുന്നതാണ്. ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ, പരാതിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ഓംബുഡ്‌സ്മാനോ കൺസ്യൂമർ ഫോറത്തിലേക്കോ സിവിൽ കോടതിയിലേക്കോ പരാതി കൈമാറും.

English summary

ഇൻഷൂറൻസുമായി ബന്ധപ്പെട്ട പരാതികൾ ഐആർഡിഎഐക്ക് കൈമാറേണ്ടത് ഇങ്ങനെയാണ്

This is how insurance complaints should be forwarded to IRDAI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X