വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് സമയം, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, പലിശനിരക്ക് കുറവായതിനാലും ഡെവലപ്പർമാർ കിഴിവുകളും സൗജന്യങ്ങളും വാ​ഗ്ദാനം ചെയ്യുന്നതിനാലും ഇതാണ് നല്ല സമയം. എന്നിരുന്നാലും, സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ നഷ്ടവും കണക്കിലെടുത്ത് പലരും വീട് വാങ്ങൽ പോലുള്ള തീരുമാനങ്ങളും മറ്റും മാറ്റിവച്ചിട്ടുണ്ട്. മറ്റെല്ലാ മേഖലകളെയും പോലെ റിയൽ എസ്റ്റേറ്റ് മേഖലയും സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മർദ്ദത്തിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് വീടോ സ്ഥലമോ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ സൗജന്യ പാർക്കിംഗ് സ്ഥലം, എളുപ്പത്തിലുള്ള പണമടയ്ക്കൽ പദ്ധതികൾ തുടങ്ങി നിരവധി കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിമാൻഡ് കുറഞ്ഞു
 

ഡിമാൻഡ് കുറഞ്ഞു

ഓരോ വർഷവും ഉത്സവ സീസണിൽ വിൽപ്പന ഉയരാറുണ്ടെങ്കിലും ജൂൺ പാദത്തിൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യം കാരണം ഈ വർഷം ഡിമാൻഡ് കുത്തനെ കുറഞ്ഞു. മഹാരാഷ്ട്രയിലെ നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് കൗൺസിലിൽ (നരെഡ്കോ) രജിസ്റ്റർ ചെയ്തിട്ടുള്ള ഡെവലപ്പർമാർ ഉപഭോക്താക്കൾക്കായി സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ നൽകാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ പൂര്‍ത്തിയാക്കേണ്ട കാലാവധിയും രജിസ്‌ട്രേഷൻ നടപടികളും നീട്ടി

സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി

പകർച്ചവ്യാധി ബാധിച്ച വിപണിയെ സംബന്ധിച്ചിടത്തോളം, ഡിസംബർ 31 വരെ മഹാരാഷ്ട്രയിലെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചിട്ടുണ്ട്. ഈ നടപടി റിയൽ എസ്റ്റേറ്റ് നിക്ഷേപകരെ വാങ്ങാൻ പ്രേരിപ്പിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഡ്യൂട്ടി സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കുകയും 2021 ജനുവരി 1 മുതൽ മാർച്ച് 31 വരെ 3 ശതമാനമായി കുറയ്ക്കുകയും ചെയ്യും. ഈ നീക്കം വാങ്ങുന്നവർക്കുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കും, അതിനാൽ വിൽപ്പനയെ പ്രോത്സാഹിപ്പിക്കും.

ആവശ്യം വർദ്ധിപ്പിക്കും

ആവശ്യം വർദ്ധിപ്പിക്കും

കുറഞ്ഞ പലിശനിരക്കും സ്ഥിരമായ വിലയും വരും ഭാവിയിൽ ആവശ്യം വർദ്ധിപ്പിക്കാനാണ് സാധ്യത. ഡ്യൂട്ടി കുറയ്ക്കുന്നതിന്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം, ഇത് പാലിക്കൽ വർദ്ധിപ്പിക്കും. അതിനാൽ, ഖജനാവിന്റെ വരുമാനത്തെ ഗുണപരമായി ബാധിച്ചേക്കാം. റെഡി യൂണിറ്റുകളുടെ വില കുറയ്ക്കുന്നതിനാൽ റെഡി ഇൻവെന്ററി വിൽപ്പനയ്ക്ക് ഈ നീക്കം ഗുണകരമാണെന്ന് ഗോൾഡ്മാൻ സാച്ച്സ് പറയുന്നു.

വസ്തു ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം?

ഇളവുകൾ

ഇളവുകൾ

കുറഞ്ഞ പലിശനിരക്കിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവ് ഈ മേഖലയിലെ ആവശ്യകതയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും, ജി‌എസ്‌ടി നിരക്ക് ഇപ്പോഴും ബാധകമാകുന്നതിനാൽ നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടിക്ക് ഇത് മതിയാകില്ല. മറ്റ് ചില ഡെവലപ്പർമാർ, കൈവശം വയ്ക്കുന്നതുവരെ ഇഎംഐകളില്ല എന്നതുപോലുള്ള വഴക്കമുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അല്ലെങ്കിൽ കൈവശം വയ്ക്കുന്നതുവരെ 10% തുക മാത്രം ഈടാക്കുന്നു.

വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

English summary

This is the best time for those who want to buy a house or land, why? | വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് സമയം, കാരണമെന്ത്?

For those who want to buy a house or land, this is a good time as interest rates are low and developers are offering discounts and freebies. Read in malayalam.
Story first published: Tuesday, September 8, 2020, 9:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X