ടിക് ടോക്കും ട്വിറ്ററും ലയിക്കാൻ ഒരുങ്ങുന്നു? മൈക്രോസോഫ്ടിന്റെ പദ്ധതി പാളുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൊണാൾഡ് ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ ഭീഷണി പ്രഖ്യാപിച്ച ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കുമായി ട്വിറ്റർ ഇൻകോർപ്പറേഷൻ ലയിക്കാൻ ഒരുങ്ങുന്നതായി ഡോവ് ജോൺസ് റിപ്പോർട്ട്. ഇരു കമ്പനികളും തമ്മിൽ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. എന്നാൽ ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കരാറിൽ ട്വിറ്റർ ഒപ്പിടുമോ എന്ന കാര്യം വ്യക്തമല്ല. കാരണം മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പോലുള്ള വമ്പന്മാർ ടിക് ടോക്കിനെ വാങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ ട്വിറ്റർ പോലുള്ള കമ്പനിയ്ക്ക് ടിക് ടോക്കിനെ എളുപ്പത്തിൽ വാങ്ങാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.

മൈക്രോസോഫ്റ്റുമായി ചർച്ച
 

മൈക്രോസോഫ്റ്റുമായി ചർച്ച

ടിക് ടോക്കിന്റെ ഉടമയായ ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ലിമിറ്റഡുമായി മൈക്രോസോഫ്റ്റ് ആഴ്ചകളായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ടിക് ടോക്കുമായുള്ള സാധ്യമായ ഏതൊരു ഇടപാടിനും മൈക്രോസോഫ്ട് തന്നെയായിരിക്കും മുൻ‌നിരക്കാരനായി കണക്കാക്കപ്പെടുക. ഇക്കാര്യം സംബന്ധിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരാഴ്ച മുമ്പ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കൊറോണ; ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഫോം സംവിധാനമൊരുക്കി ട്വിറ്റർ

ട്വിറ്റർ വാങ്ങുമോ?

ട്വിറ്റർ വാങ്ങുമോ?

മാർക്കറ്റ് കിംവദന്തികളെകുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഡോവ് ജോൺസിന്റെ റിപ്പോർട്ടിന് മറുപടിയായി ടിക്ക് ടോക്ക് വക്താവ് പറഞ്ഞു. ട്വിറ്ററിന്റെ വിപണി മൂല്യം ഏകദേശം 29 ബില്ല്യൺ ആണ്, ഇത് മൈക്രോസോഫ്റ്റിനേക്കാൾ 1.6 ട്രില്യൺ ഡോളർ കുറവാണ്. ടിക് ടോക്ക് വാങ്ങുകയാണെങ്കിൽ ട്വിറ്ററിന് മറ്റ് നിക്ഷേപകരുടെ സഹായം ആവശ്യമായിരിക്കുമെന്നും ഡോവ് ജോൺസ് പറഞ്ഞു. സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് പോലുള്ളവർ ട്വിറ്ററിന്റെ നിലവിലെ നിക്ഷേപകരാണ്.

കൊവിഡ് 19 ഭീതി ; 5,000 ജീവനക്കാരോട് വിട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ട്വിറ്റര്‍

പരാജയം

പരാജയം

ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാക്ക് ഡോർസി മുമ്പ് ഷോർട്ട് വീഡിയോയിൽ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വൈൻ ആപ്ലിക്കേഷൻ സ്വന്തമാക്കി നാല് വർഷത്തിന് ശേഷം 2016 ൽ ട്വിറ്റർ അടച്ചു. ട്വിറ്ററും ഫെയ്‌സ്ബുക്ക് ഇൻ‌കോർ‌പ്പറേഷനും തന്നെ അന്യായമായി സെൻസർ ചെയ്യുന്നുവെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് അടുത്തിടെ കമ്പനിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

പരാതിയുമായി ടിക് ടോക്ക്

പരാതിയുമായി ടിക് ടോക്ക്

കൊറോണ വൈറസ് തെറ്റായ വിവരങ്ങൾ സംബന്ധിച്ച നയങ്ങൾ ലംഘിച്ചതിന് ട്രംപുമായി ലിങ്കുചെയ്ത അക്കൗണ്ടുകൾ പങ്കിട്ട വീഡിയോ ട്വിറ്ററും ഫേസ്ബുക്കും തടഞ്ഞിരുന്നു. വീഡിയോ ഷെയറിംഗ് സേവനം യുഎസിൽ നിന്ന് നിരോധിച്ച പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉടൻ തന്നെ ഫെഡറൽ കേസ് ഫയൽ ചെയ്യാൻ ടിക് ടോക്ക് പദ്ധതിയിടുന്നതായുമാണ് വിവരം.

ടിക്ക് ടോക് ചൈന വിടുന്നു; ചേക്കേറുന്നത് ലണ്ടനിലേയ്ക്ക്?

English summary

Tik ​​Tok and Twitter about to merge? Will Microsoft's plan fail? | ടിക് ടോക്കും ട്വിറ്ററും ലയിക്കാൻ ഒരുങ്ങുന്നു? മൈക്രോസോഫ്ടിന്റെ പദ്ധതി പാളുമോ?

Dow Jones reports that Twitter Inc. is preparing to merge with Tik Tok. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X