ചൈന വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് എല്ലാ നിയമന പ്രക്രിയകളും നിർത്തിയതായി വിവരം. കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ 2000 ഓളം ജീവനക്കാരുണ്ട്. ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിനും തുടർന്നുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ, ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഉൾപ്പെടെയുള്ളവയുടെ നിരോധനത്തിനും ശേഷം മറ്റ് ജോലികൾ കണ്ടെത്താൻ ജീവനക്കാർ കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ഥിതി സുസ്ഥിരം
ഇന്ത്യയിലെ ചില സീനിയർ മാനേജ്‌മെന്റ് റോളുകളിലും ബൈറ്റ്ഡാൻസിന് പുതിയ നിയമനം നടത്തേണ്ടി വന്നു. എന്നാൽ ഔപചാരിക പിരിച്ചുവിടലുകളൊന്നും കമ്പനിയിൽ നടക്കുന്നില്ല. സ്ഥിതി സുസ്ഥിരമാണെന്ന് കമ്പനി ആഭ്യന്തര ആശയവിനിമയത്തിലൂടെ ജീവനക്കാരോട് പറഞ്ഞു.
ജീവനക്കാരോട്
കഴിഞ്ഞ മാസം, ടിക്ക് ടോക്ക് സിഇഒ കെവിൻ മേയർ, ഇന്ത്യൻ ടിക്ക് ടോക്ക് ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. "ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന. 2,000 ത്തിലധികം ശക്തമായ തൊഴിൽ സേനയ്ക്കും ഞങ്ങൾ ഉറപ്പ് നൽകുന്നുവെന്ന് കത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയുടെ മെയിൻഫ്രെയിമിൽ സജീവമായ പങ്ക് തുടരാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
മാറ്റങ്ങൾ
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്കിന്റെ കോർപ്പറേറ്റ് ഘടനയിൽ മാറ്റങ്ങൾ വരുത്താൻ ബൈറ്റ്ഡാൻസ് ശ്രമിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കമ്പനി ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാനും നോക്കുന്നുണ്ട്. ചൈനയിൽ സ്ഥാപിതമായ ബൈറ്റ്ഡാൻസിനെ മാറ്റിനിർത്തി ടിക്ക് ടോക്കിന് വേറിട്ട് മറ്റൊരു ആസ്ഥാനമില്ല. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഓഫീസുകളും ടിക് ടോക്കിനുണ്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ബൈറ്റ്ഡാൻസ് മുംബൈയിലെ വെവർക് നെസ്കോയിൽ ഒരു ഓഫീസ് സ്പേസ് ഡീൽ ഒപ്പിട്ടു.
നിരോധനം
ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയറിറ്റ്, കാംസ്കാനർ എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഇന്ത്യയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്കിനെ നീക്കംചെയ്തു. യുഎസിലെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്ക് ഉടൻ അപ്രത്യക്ഷമായേക്കാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിൽ നിന്ന് ടിക്ക് ടോക്കിനെ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
