ടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ ഒറാക്കിളിന് വിൽക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമത്തെ കടത്തി വെട്ടിയാണ് കമ്പനി ഒറാക്കിളിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചാരവൃത്തിയെച്ചൊല്ലി യുഎസിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ നിരോധിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ടിക് ടോക്കിനെ ഏതെങ്കിലും അമേരിക്കൻ കമ്പനിയ്ക്ക് വിൽക്കാമെന്ന വാഗ്ദാനം ട്രംപ് നൽകിയത്. ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി മൈക്രോസോഫ്റ്റ് ഞായറാഴ്ച വ്യക്തമാക്കി.

 

ട്രംപിന്റെ ഭീഷണി

ട്രംപിന്റെ ഭീഷണി

എന്നാൽ ഇക്കാര്യം സംബന്ധിച്ച് അഭിപ്രായം പറയാൻ ടിക് ടോക്ക് വിസമ്മതിച്ചു. സെപ്റ്റംബർ 20 നകം ടിക് ടോക്കിനെ നിരോധിക്കുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചൈനീസ് ഉടമസ്ഥാവകാശം മൂലം ദേശീയ-സുരക്ഷാ അപകടങ്ങൾ ആരോപിച്ച് യുഎസ് ബിസിനസ്സ് വിൽക്കാൻ ബൈറ്റ്ഡാൻസിന് ഉത്തരവിടുകയും ചെയ്തു. ടിക് ടോക്കിന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് അധികൃതർക്ക് നൽകുന്നതായി യുഎസ് ആശങ്കപ്പെടുന്നു. ഇത് ദേശീയ-സുരക്ഷാ ഭീഷണിയാണെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ ടിക് ടോക്ക് ഇക്കാര്യം നിഷേധിച്ചു.

ടിക് ടോക്കിന്റെ രാജ് മിശ്രയെ പൊക്കി 'ട്രില്ലര്‍', റിലയന്‍സുമായി കരാറും; ട്രില്ലറിനെ കുറിച്ച് അറിയാം

ഏറ്റെടുക്കൽ അവ്യക്തത

ഏറ്റെടുക്കൽ അവ്യക്തത

നിർദ്ദിഷ്ട ഏറ്റെടുക്കൽ ടിക് ടോക്കിന്റെ യുഎസ് ബിസിനസിനെ മാത്രമാണോ ഉൾക്കൊള്ളുന്നതെന്ന് വ്യക്തമല്ല, അങ്ങനെയാണെങ്കിൽ, ലോകമെമ്പാടും പ്രചാരത്തിലുള്ള ടിക് ടോക്കിന്റെ ബാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇത് എങ്ങനെ വിഭജിക്കപ്പെടും എന്നതും വ്യക്തമല്ല. ദേശീയ-സുരക്ഷാ കാരണങ്ങളാൽ ലയനം പഠിക്കുന്നതിനായി ട്രഷറി സെക്രട്ടറി അദ്ധ്യക്ഷനായ യുഎസ് വിദേശ നിക്ഷേപ സമിതി ഇടപാടുകൾ അവലോകനം ചെയ്യും. ഏറ്റെടുക്കൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു "മികച്ച കമ്പനി" എന്ന നിലയിൽ ട്രംപ് ഇതിനകം ഒറാക്കിളിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും പാനൽ ശുപാർശ ചെയ്യുന്ന ഇടപാട് പ്രസിഡന്റിന് അംഗീകരിക്കാനോ നിരസിക്കാനോ കഴിയും.

ടിക്ടോക്ക് യുഎസിൽ നിന്ന് പുറത്താകുമെന്ന് സൂചന; പ്രവർത്തനാവകാശം സ്വന്തമാക്കാൻ മൈക്രോസോഫ്‌റ്റ്

മൈക്രോസോഫ്റ്റ് പ്രതികരണം

മൈക്രോസോഫ്റ്റ് പ്രതികരണം

ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻഡ് അറിയിച്ചതായി മൈക്രോസോഫ്ട് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്നതിനൊപ്പം സുരക്ഷ, സ്വകാര്യത, ഓൺലൈൻ സുരക്ഷ, തെറ്റായ വിവരങ്ങൾ നേരിടൽ എന്നിവ പരിപാലിക്കുന്നതിനായി ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

ഷെയര്‍ചാറ്റില്‍ നിക്ഷേപത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ്‌

ഉപഭോക്താക്കൾ

ഉപഭോക്താക്കൾ

100 ദശലക്ഷം യുഎസ് ഉപയോക്താക്കളും ആഗോളതലത്തിൽ 700 ദശലക്ഷം ഉപഭോക്താക്കളുമാണ് ടിക്ക് ടോക്കിനുള്ളത്. ചൈനീസ് ഉടമസ്ഥാവകാശം കാരണം ആപ്ലിക്കേഷൻ പല രാജ്യങ്ങളിലും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലും വൻ ജനപ്രീതി നേടിയ ടിക് ടോക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലും നിരോധിച്ചു.

English summary

Tik ​​Tok will not sell to Microsoft, Oracle firmly to buy with Trump's support | ടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾ

Tik ​​Tok, the popular video sharing app, is reportedly being sold to Oracle. Read in malayalam.
Story first published: Monday, September 14, 2020, 8:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X