കൊവിഡ് ബാധിച്ച് ജിഎസ്ടി ശേഖരണം, ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി ചരക്ക് സേവനങ്ങളുടെ (ജിഎസ്ടി) ശേഖരണത്തെ ബാധിച്ചുവെന്നും 2021 സാമ്പത്തിക വർഷത്തിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടെന്നും ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്ര സർക്കാർ അറിയിച്ചു. മാർച്ചിലെ 13,806 കോടി രൂപ ഉൾപ്പെടെ 2020 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 1.65 ലക്ഷം കോടി രൂപ കേന്ദ്രം ഇളവ് നൽകിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടി നയങ്ങൾ പരിഹരിക്കുന്നതിനുള്ള തീരുമാനമെടുക്കുന്ന സമിതിയുടെ യോഗത്തിന് ശേഷം പറഞ്ഞു.

ജിഎസ്ടി കൗൺസിൽ യോഗം

ജിഎസ്ടി കൗൺസിൽ യോഗം

ജിഎസ്ടി നഷ്ടപരിഹാരത്തിനായി ശേഖരിച്ച സെസ് തുക 95,444 കോടി രൂപയാണ്. അതേ സമയം 1.65 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ വരുമാനക്കുറവിന് നഷ്ടപരിഹാരം തേടുന്ന സംസ്ഥാനങ്ങളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജിഎസ്ടി കൗൺസിലിന്റെ ഇന്നത്തെ യോഗം നടന്നത്.

മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: പൂർണമായ കണക്കുകൾ ഇതാ..മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: പൂർണമായ കണക്കുകൾ ഇതാ..

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

കോവിഡ് -19 പ്രതിസന്ധി മൂലം മാസങ്ങൾ നീണ്ട ലോക്ക്ഡൌൺ കാരണം ഈ വർഷം കൂടുതൽ വരുമാനം നേടാത്ത സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കുടിശ്ശിക നൽകുന്നതിന് കേന്ദ്രം കടുത്ത സമ്മർദ്ദത്തിലാണ്. ഉദാഹരണത്തിന്, പഞ്ചാബിൽ ഈ വർഷം 25,000 കോടി രൂപയുടെ വരുമാനക്കമ്മി കണ്ടേക്കാം.

ഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രിഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി

രണ്ട് ഓപ്ഷനുകൾ

രണ്ട് ഓപ്ഷനുകൾ

രണ്ട് ഓപ്ഷനുകളാണ് സംസ്ഥാനങ്ങൾക്ക് മുന്നിൽ കേന്ദ്രം വച്ചിരിക്കുന്നത്. ഒന്ന് ആർ‌ബി‌ഐ വഴി സംസ്ഥാനങ്ങൾക്ക് വായ്പ ലഭിക്കുന്നതിന് കേന്ദ്രം സൗകര്യമൊരുക്കും. രണ്ടാമത്തെ ഓപ്ഷനിൽ, മൊത്തം ജിഎസ്ടി നഷ്ടപരിഹാര കമ്മി റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങൾക്ക് 2.35 ലക്ഷം കോടി രൂപ സമാഹരിക്കാം. ഈ രണ്ട് ഓപ്ഷനുകളിൽ ഒന്ന് 7 ദിവസത്തിനകം സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുക്കാം.

അരുൺ ജയ്റ്റ്ലി ഒന്നാം ചരമ വാർഷികം; ജിഎസ്ടി നടപ്പാക്കലിന്റെ നേട്ടങ്ങൾ അനുസ്മരിച്ച് ധനമന്ത്രാലയംഅരുൺ ജയ്റ്റ്ലി ഒന്നാം ചരമ വാർഷികം; ജിഎസ്ടി നടപ്പാക്കലിന്റെ നേട്ടങ്ങൾ അനുസ്മരിച്ച് ധനമന്ത്രാലയം

ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നിരക്ക്

ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നിരക്ക്

ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നിരക്ക് പരിഷ്കരണത്തെക്കുറിച്ച് ഒരു തീരുമാനവും കേന്ദ്രം എടുത്തിട്ടില്ല. ഇരുചക്രവാഹനങ്ങൾ ആഡംബര വസ്തുവല്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിരക്ക് വെട്ടിക്കുറച്ചേക്കാമെന്നാണ് നിരീക്ഷകർ പ്രവചിച്ചിരുന്നത്. എം‌എസ്‌എം‌ഇകളിൽ കൊവിഡ് 19 പ്രതിസന്ധി മൂലമുണ്ടായ ആഘാതം കുറയ്ക്കുന്നതിനായി 2020 ജനുവരിയ്ക്കും ജൂൺ 12 നും ഇടയിൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാൻ ജൂൺ 12 ന് നടന്ന അവസാന ജിഎസ്ടി മീറ്റിൽ തീരുമാനിച്ചിരുന്നു.

English summary

Today GST Meeting Updates: GST collection affected by Covid, GST on two-wheelers not reduced | കൊവിഡ് ബാധിച്ച് ജിഎസ്ടി ശേഖരണം, ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചില്ല

Finance Minister Nirmala Sitharaman has said that the Center has given GST relief of Rs 1.65 lakh crore to the states in the 2020 financial year, including Rs 13,806 crore in March. Read in malayalam.
Story first published: Thursday, August 27, 2020, 17:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X