തക്കാളിയ്ക്ക് രണ്ട് രൂപ, ഉള്ളി വില 10 രൂപയിൽ താഴെ; വില കുത്തനെ ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിളവെടുപ്പ് സീസണിൽ കുറഞ്ഞ ആവശ്യകതയും ശക്തമായ വിതരണവും കാരണം തക്കാളി, ഉള്ളി എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. ഒരു കിലോ തക്കാളിയ്ക്ക് 1 മുതൽ 2 രൂപ വരെയും ഉള്ളിയ്ക്ക് കിലോയ്ക്ക് 8 രൂപയുമാണ് ഡൽഹി മൊത്ത വിപണിയിലെ വില. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വർദ്ധിച്ച വിതരണവും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, കാന്റീൻ, വിരുന്നു സത്ക്കാരങ്ങൾ എന്നിവയിൽ നിന്നുള്ള ആവശ്യകത 50 ശതമാനത്തിലധികം ഇടിഞ്ഞതുമാണ് വില കുത്തനെ കുറയാൻ പ്രധാന കാരണങ്ങൾ.

ചൈനയിൽ നിന്ന് കളിപ്പാട്ടങ്ങളും ലൈറ്റും മാത്രമല്ല, ചൈനീസ് ഉള്ളിയും ഉടൻ എത്തുംചൈനയിൽ നിന്ന് കളിപ്പാട്ടങ്ങളും ലൈറ്റും മാത്രമല്ല, ചൈനീസ് ഉള്ളിയും ഉടൻ എത്തും

ഹോട്ടൽ

ഹോട്ടൽ

കഴിഞ്ഞ ആഴ്ച്ച തക്കാളി കിലോയ്ക്ക് 8-10 രൂപയായിരുന്നു വില. എന്നാൽ ആഴ്ച്ച വില വീണ്ടും താഴേയ്ക്ക് എത്തി. ഒരു സാധാരണ സാഹചര്യത്തിൽ ദിവസേന ഹോട്ടൽ വ്യവസായത്തിൽ നിന്നുള്ള ആവശ്യം സൂപ്പ്, ഗ്രേവി തുടങ്ങിയവ തയ്യാറാക്കാൻ 50-300 രൂപയുടെ വരെ ഉള്ളിയും തക്കാളിയും ആവശ്യമാണ്. എന്നാൽ ഇത് ഏകദേശം 50-60% വരെ കുറഞ്ഞു.

ഹോസ്റ്റൽ

ഹോസ്റ്റൽ

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ 1.5 മുതൽ 2 മില്യൺ വിദ്യാർത്ഥികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ ഹോസ്റ്റലുകളിലെ ഉള്ളി, തക്കാളി എന്നിവയുടെ ഡിമാൻഡും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സവാളയുടെ വില പകുതിയായി കുറഞ്ഞുവെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. വ്യാപാരികൾക്ക് സാധാരണ വിൽക്കുന്നതിന്റെ പകുതി അളവ് മാത്രമേ വിൽക്കാൻ കഴിയുന്നുള്ളൂവെന്നും വ്യാപാികൾ പറയുന്നു.

തക്കാളി വില കുതിക്കുന്നുതക്കാളി വില കുതിക്കുന്നു

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്ഥാപനങ്ങൾ എന്നിവ പൂർണ്ണമായും പ്രവർത്തിക്കാത്തതും ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കുറഞ്ഞതുമാണ് നിലവിലെ വില ഇടിവിന് പ്രധാന കാരണം. വാങ്ങുന്നവരുടെ എണ്ണത്തിനും ട്രക്കുകളുടെ സമയപരിധിക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ഉള്ളി വില

കഴിഞ്ഞ വർഷത്തെ ഉള്ളി വില

രാജ്യം സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷം, കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു. സംഭരണ ശേഖരങ്ങൾ വളരെ കനത്ത മഴയിൽ നശിച്ചു. ഇതിനെ തുടർന്ന് ഉള്ളി വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയരുകയും രാജ്യം ഏറ്റവും വലിയ ഉള്ളി പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.

ഉള്ളി വിലയിൽ മാറ്റമില്ല; ഉള്ളി ഇറക്കുമതി ആരംഭിച്ചിട്ടും, കിലോയ്ക്ക് 150 രൂപ തന്നെഉള്ളി വിലയിൽ മാറ്റമില്ല; ഉള്ളി ഇറക്കുമതി ആരംഭിച്ചിട്ടും, കിലോയ്ക്ക് 150 രൂപ തന്നെ

English summary

Tomato, Onion Prices Fell Sharply | തക്കാളിയ്ക്ക് രണ്ട് രൂപ, ഉള്ളിയ്ക്ക് കിലോയ്ക്ക് എട്ട് രൂപ; വില കുത്തനെ ഇടിഞ്ഞു

Due to low demand and strong supply during the harvest season, the prices of tomatoes and onions fell sharply. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X