ആഭ്യന്തര, വിദേശ യാത്രക്കാർക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയാണ് ഇന്ത്യയിൽ ടൂറിസം വിപുലീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. സേവന മേഖലയിലെ ഏറ്റവും വലിയ വ്യവസായമാണ് ടൂറിസം. കൂടാതെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 6.23% വരും ടൂറിസം.
ടൂറിസം മേഖല
ഇത് ജനസംഖ്യയുടെ 8.78% പേർക്ക് തൊഴിൽ നൽകുന്നു. ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 2018 സാമ്പത്തിക വർഷത്തിൽ ഏകദേശം 275.5 ബില്യൺ ഡോളർ വരുമാനം നേടാൻ കഴിഞ്ഞു. വാർഷിക വളർച്ചാ നിരക്ക് 9.4% ആണ്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിസിസി) റിപ്പോർട്ട് പ്രകാരം 2019 സാമ്പത്തിക വർഷത്തിൽ ജിഡിപിക്കായി യാത്ര ടൂറിസം മേഖല നൽകിയ മൊത്തം സംഭാവനയുടെ അടിസ്ഥാനത്തിൽ 185 രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കനത്ത ഇടിവ്
ടൂറിസം മേഖല ഈ വർഷം ശക്തമായി വളരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയും അനന്തരഫലങ്ങളും മുൻവർഷത്തെ അപേക്ഷിച്ച് 2020 സാമ്പത്തിക വർഷത്തെ വരുമാനം കുത്തനെ ഇടിയാൻ കാരണമായി.
ടൂറിസം വ്യവസായത്തിൽ കൊറോണ വൈറസിന്റെ സ്വാധീനം
കൊറോണ വൈറസ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക്ഡൌണും യാത്രാ നിയന്ത്രണങ്ങളും വിനോദ സഞ്ചാരികളുടെ ആവേശം ഒരു പരിധി വരെ മങ്ങാൻ കാരണമായി. ഇത് ടൂറിസം മേഖലയെ തകിടം മറിച്ചു. 2020 മാർച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡോൺ പ്രഖ്യാപിച്ചു. ഗൈഡുകൾ, ടൂർ ഓപ്പറേറ്റർമാർ, വാഹന ഡ്രൈവർമാർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ തുടങ്ങി ടൂറിസവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ മേഖലകളും നഷ്ടത്തിലായി.
നഷ്ടം
ഉപ ജീവനത്തിനായി ടൂറിസം മേഖലയെ ആശ്രയിച്ചിരുന്ന നിരവധി പേർ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരുമാനം നിലനിർത്താൻ കാർഷിക മേഖലയിലേക്കും മറ്റ് ചെറിയ ജോലികളിലേക്കും തിരിയേണ്ടി വന്നു. ഹോട്ടലുകളുടെ അടച്ചുപൂട്ടൽ, റെയിൽവേ, റോഡ്, വിമാന സർവ്വീസുകൾ തുടങ്ങിയവ താൽക്കാലികമായി നിർത്തിവച്ചതും കാരണം ഈ വർഷം ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 1.25 ട്രില്യൺ രൂപ വരുമാനം നഷ്ടപ്പെട്ടതായാണ് വിവരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications