ട്രെയിൻ സർവ്വീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കി, സ്പെഷ്യൽ ട്രെയിനുകൾ ഓടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ഓഗസ്റ്റ് 12 വരെ എല്ലാ സാധാരണ മെയിൽ, എക്സ്പ്രസ്, പാസഞ്ചർ സർവീസുകളും സബർബൻ ട്രെയിനുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ ബോർഡ് അറിയിച്ചു. മെയ്, ജൂൺ മാസങ്ങളിൽ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകൾ മാത്രമേ നിലവിൽ സർവ്വീസ് നടത്തുകയുള്ളൂ. നേരത്തെ, സാധാരണ ട്രെയിൻ സർവീസുകൾ ജൂൺ 30 വരെ റദ്ദാക്കിയിരുന്നു. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 12 വരെയുള്ള യാത്രാ തീയതിക്കായി സാധാരണ ട്രെയിനുകൾ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും.

 

ഈ ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. മാർച്ച് 25 നാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാധാരണ റെയിൽ‌വേ സർവീസുകൾ നിർത്തലാക്കിയത്. എന്നാൽ രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് പരിഗണിച്ചാണ് റദ്ദാക്കൽ തീയതി നീട്ടിയിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനുകൾ, അതായത്, മെയ് 12 ന് ആരംഭിച്ച രാജധാനി റൂട്ടുകളിലെ 12 ജോഡി ട്രെയിനുകളും ജൂൺ 1 മുതൽ ആരംഭിച്ച 100 ​​ജോഡി ട്രെയിനുകളും സർവീസ് തുടരും.

റെയിൽവേ 200 ട്രെയിൻ സർവ്വീസുകൾ കൂടി ആരംഭിക്കും, എന്ന് മുതൽ? ബുക്കിംഗ് ഉടൻ

ട്രെയിൻ സർവ്വീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കി, സ്പെഷ്യൽ ട്രെയിനുകൾ ഓടും

മഹാരാഷ്ട്ര സർക്കാരിന്റെ അവശ്യ സേവന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച മുംബൈയിലെ പ്രത്യേക സബർബൻ സേവനങ്ങളും തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോക്ക്ഡൌണിന് മുമ്പ് റെയിൽ‌വേ പ്രതിദിനം 12,000 ട്രെയിനുകൾ ഓടിച്ച് 2 കോടി ആളുകൾക്ക് സേവനം വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കി; ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കും

Read more about: train ട്രെയിൻ
English summary

Train services will be canceled until August 12 and special trains will run | ട്രെയിൻ സർവ്വീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കി, സ്പെഷ്യൽ ട്രെയിനുകൾ ഓടും

The Indian Railways has announced that all regular mail, express and passenger services and suburban trains have been canceled till August 12, 2020. Read in malayalam.
Story first published: Friday, June 26, 2020, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X