പ്രതിമാസ യുപിഐ ഇടപാടുകള്‍ 20 കവിഞ്ഞാല്‍ നിരക്ക് ഈടാക്കും; സ്വകാര്യ ബാങ്ക് ഉപഭോക്താക്കള്‍ ജാഗ്രതൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) മുഖേനയുള്ള പേഴ്‌സണ്‍-ടു-പേഴ്‌സണ്‍ ഇടപാടുകളുടെ എണ്ണം ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ഇതിനായി ബാങ്കുകള്‍ ചുമത്തുക. യുപിഐ പേയ്‌മെന്റുകള്‍ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കെ, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അമികഭാരം ചുമത്തുന്നത് തടയുന്നതിനാണ് ഈ ചാര്‍ജുകള്‍ എന്നാണ് കൊണ്ടുവരുന്നതെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു.

 

ജിഎസ്ടി ഒഴികെ 1,000 രൂപയ്ക്ക് തുല്യമോ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. പേയ്‌മെന്റുകള്‍ സൗജന്യമാണെങ്കിലും പണം കൈമാറ്റം നടത്തുന്നതില്‍ നിരക്ക് ഈടാക്കാമെന്നും ബാങ്കുകള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കുന്നുവെന്നും ഐഐടി ബോംബെയിലെ ആശിഷ് ദാസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

പ്രതിമാസ യുപിഐ ഇടപാടുകള്‍ 20 കവിഞ്ഞാല്‍ നിരക്ക് ഈടാക്കും; സ്വകാര്യ ബാങ്ക് ഉപഭോക്താക്കള്‍ ജാഗ്രതൈ

ഈ നടപടി ബാങ്കിംഗ് വ്യവസായത്തിലെ മറ്റു ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു അപാകതയായി ചൂണ്ടിക്കാണിച്ച്, അത്തരമൊരു വ്യാഖ്യാനം ഒരു ഉപയോക്താവ് യുപിഐ ഉപയോഗിച്ച് റെസ്‌റ്റോറന്റ് ബില്‍ പങ്കിടാന്‍ തീരുമാനിക്കുകയാണെങ്കില്‍, സുഹൃത്തുക്കളില്‍ നിന്നുള്ള കൈമാറ്റം സൗജന്യ ഇടപാടുകളായി പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുപിഐ ഇടാപടുകള്‍ക്ക് നിര്ക്ക ഈടാക്കാനുള്ള തീരുമാനം ബാങ്കുകളുടേതാണെന്നും ഭീം-യുപിഐ ഇന്റര്‍ഫേസ് കൈകാര്യം ചെയ്യുന്ന എന്‍പിസിഐയുടെ (നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) തീരുമാനമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 'യുപിഐ മുഖേന ഒരു ഇടപാട് നടക്കുന്നിടത്തോളം കാലം, യുപിഐ ഒരു പേയ്‌മെന്റ് ഇന്റര്‍ഫേസ് ആയതിനാല്‍ അക്കൗണ്ട്-ടു-അക്കൗണ്ട് ഫണ്ട് കൈമാറ്റം ഒരു പേയ്‌മെന്റല്ലെന്ന് പരിഗണിക്കാന്‍ (നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്) അടിസ്ഥാനമില്ല,' ആശിഷ് കുറിക്കുന്നു.

ക്യാഷിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. ലോക്ക്ഡൗണ്‍ കാലയളവില്‍ അതിന്റെ ഉപയോഗം മാസാടിസ്ഥാനത്തില്‍ 8 ശതമാനം വര്‍ദ്ധിക്കുന്നു. 2019 ഏപ്രില്‍ മാസത്തെ 80 കോടിയില്‍ നിന്ന് 2020 ഓഗസ്റ്റില്‍ യുപിഐ പ്രതിമാസ വോള്യങ്ങള്‍160 കോടി രൂപയിലെത്തുമെന്നും പറയപ്പെട്ടുന്നു.

English summary

transactions exceed 20 in month via upi then private banks will charging fee | പ്രതിമാസ യുപിഐ ഇടപാടുകള്‍ 20 കവിഞ്ഞാല്‍ നിരക്ക് ഈടാക്കും; സ്വകാര്യ ബാങ്ക് ഉപഭോക്താക്കള്‍ ജാഗ്രതൈ

transactions exceed 20 in month via upi then private banks will charging fee
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X