സുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക, നികുതിദായകരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി നടപടികൾ ലഘൂകരിക്കാനും നികുതിദായകരെ സഹായിക്കാനുമുള്ള പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ സത്യസന്ധരായ നികുതിദായകരെ ആദരിക്കുന്നതിന് വേദി ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ന് മുതൽ

ഇന്ന് മുതൽ

‘സുതാര്യമായ നികുതി സമർപ്പണം - സത്യസന്ധർക്ക് ആദരം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫേയ്സ്‌ലെസ് അസസ്മെന്റ്, ഫേയ്സ്‌ലെസ് അപ്പീൽ, ടാക്സ്പെയേഴ്സ് ചാർട്ടർ തുടങ്ങിയവ പ്ലാറ്റ്ഫോമുകളാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഫേയ്സ്‌ലെസ് അസസ്മെന്റ്, ടാക്സ്പെയേഴ്സ് ചാർട്ടർ എന്നിവ ഇന്ന് നിലവിൽ വരുമെന്നും ഫേയ്സ്‌ലെസ് അപ്പീൽ സേവനം സെപ്റ്റംബർ 25ന് നിലവിൽ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സൌജന്യ അരി നവംബർ വരെ; പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നീട്ടാൻ അംഗീകാരംസൌജന്യ അരി നവംബർ വരെ; പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നീട്ടാൻ അംഗീകാരം

നികുതി പരിഷ്കരണങ്ങൾ

നികുതി പരിഷ്കരണങ്ങൾ

രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര, ഉദയ് കൊട്ടക് തുടങ്ങി വിവിധ വ്യവസായികൾ വെർച്വൽ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നേരിട്ടുള്ള നികുതിയിൽ കേന്ദ്ര ബോർഡ് ഓഫ് ടാക്സ് (സിബിഡിടി) അടുത്ത കാലത്തായി നേരിട്ടുള്ള നികുതികളിൽ നിരവധി പ്രധാന നികുതി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോർപ്പറേറ്റ് നികുതി നിരക്കുകൾ 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ യൂണിറ്റുകൾക്ക് നിരക്ക് 15 ശതമാനമായും കുറച്ചിരുന്നു. ഡിവിഡന്റ് വിതരണ നികുതിയും നിർത്തലാക്കി.

എൻപിഎസ് ടയർ 2 അക്കൗണ്ടിലെ നികുതി ആനുകൂല്യങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാംഎൻപിഎസ് ടയർ 2 അക്കൗണ്ടിലെ നികുതി ആനുകൂല്യങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

വലിയ ചുവടുവയ്പ്പ്

വലിയ ചുവടുവയ്പ്പ്

രാജ്യത്തിന്റെ വികസന യാത്രയിലെ ഒരു വലിയ ചുവടുവെപ്പാണ് നികുതിദായകരുടെ ചാർട്ടർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ നികുതി സമ്പ്രദായം തടസ്സമില്ലാത്തതും ലളിതവുമാക്കുകയാണ് ഞങ്ങളുടെ ശ്രമമെന്നും മോദി പറഞ്ഞു. ദേശീയവികസനത്തിൽ സത്യസന്ധരായ നികുതിദായകർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. നികുതി വ്യവസ്ഥയിലെ സമീപകാല ഘടനാപരമായ പരിഷ്കാരങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

സൗജന്യ അരി, ഗോതമ്പ്; പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ 30 വരെ നീട്ടിസൗജന്യ അരി, ഗോതമ്പ്; പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ 30 വരെ നീട്ടി

സത്യസന്ധനായ നികുതിദായകന് ആദരം

സത്യസന്ധനായ നികുതിദായകന് ആദരം

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ബാങ്കിംഗ്, ധനപരമായ മേഖലകൾ എന്നിവിടങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്രീകരിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പുതിയ യാത്രയുടെ തുടക്കമാണ്. സത്യസന്ധനെ ബഹുമാനിക്കുന്നു. രാജ്യത്തിന്റെ വളർച്ചയിൽ സത്യസന്ധനായ നികുതിദായകന് വലിയ പങ്കുണ്ടെന്ന് മോദി പറഞ്ഞു.

സുപ്രധാന ദിനം

സുപ്രധാന ദിനം

ടാക്സേഷൻ അഡ്മിനിസ്ട്രേഷന്റെ ചരിത്രത്തിലെ സുപ്രധാന ദിനമാണ് ഇന്നെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നികുതിദായകനെ ശാക്തീകരിക്കുക, സുതാര്യമായ സംവിധാനം നൽകുക, സത്യസന്ധരായ നികുതിദായകരെ ബഹുമാനിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും ഈ ദർശനം സാക്ഷാത്കരിക്കുന്നതിന്, സിബിഡിടി ഒരു ചട്ടക്കൂട് നൽകി പുതിയ സംവിധാനം ഏർപ്പെടുത്തിയെന്നും ധനമന്ത്രി സീതാരാമൻ വ്യക്തമാക്കി.

English summary

Transparent tax system; The beginning of the new plan: Prime Minister | സുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കം

Prime Minister Narendra Modi has announced a new plan to ensure transparency in the tax system and empower taxpayers. Read in malayalam.
Story first published: Thursday, August 13, 2020, 12:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X