ക്രിപ്റ്റോകറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി തുര്‍ക്കി. ഇതേ തുടര്‍ന്ന് ബിറ്റ്കോയിന്റെ മൂല്യം നാല് ശതമാനം ഇടിഞ്ഞു. കൂടാതെ മറ്റ് ക്രിപ്റ്റോ കറന്‍സികളായ ഏതേറിയം, എക്സ് ആര്‍പി എന്നിവയുടെ മൂല്യത്തില്‍ ആറ് മുതല്‍ 12 ശതമാനം വരെ കുറവുണ്ടായാതായും റിപ്പോര്‍ട്ട്. ക്രിപ്റ്റോ ആസ്തികളുടെ എല്ലാ ഇടപാടുകളും തുര്‍ക്കിയില്‍ നിരോധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതെയോ ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നതിനും തുര്‍ക്കി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, റോള്‍സ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും വിതരണക്കാരായ റോയല്‍ മോട്ടോഴ്സ് ഈ ആഴ്ചയാണ് ക്രിപ്റ്റോ കറന്‍സി സ്വീകരിക്കാന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധിച്ച കറന്‍സികളുമായി ഇടപാട് നടത്തുമ്പോള്‍ കനത്ത നഷ്ടമാണ് സംഭവിക്കുക. അതുകൊണ്ട് ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോ കറന്‍സികളുടെ വിനിമയം ഉടന്‍ നിര്‍ത്തമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നതിന് പിന്നാലെ ക്രിപ്റ്റോ കറന്‍സിക്ക് വന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയില്‍ കുടുതല്‍ രാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സി നിരോധിച്ച് രംഗത്തെത്തിയേക്കാന് സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
