കൊറോണ വൈറസ് പടരുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് രാജ്യത്ത് ഒന്നാം ഘട്ട ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി. ലോക്ക്ഡൌണിനും വ്യാപാര വ്യവസായങ്ങൾ പൂർണമായും നിർത്തിയതിനാൽ പലർക്കും ജോലിയില്ലാതായി.ലോക്ക്ഡൌൺ സാധാരണക്കാരും ദിവസ വേതനക്കാരും സങ്കൽപ്പിക്കാനാവാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
പല ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഇതോടെ പലരും കടുത്ത മാനസിക സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പകളും മറ്റും തിരിച്ചടയ്ക്കാനുള്ളവർ എന്ത് ചെയ്യും എന്നറിയാതെ വലയുകയാണ്. പല കമ്പനികളും മുൻകൂട്ടി അറിയിപ്പ് പോലും നൽകാതെയാണ് പിരിച്ചുവിടലും മറ്റും നടത്തുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പകർച്ചവ്യാധിയെത്തുടർന്ന് ഓഫീസുകളും മറ്റും പൂട്ടിയിട്ടതിനെത്തുടർന്ന് മാർച്ചിൽ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏപ്രിൽ ഒന്നിന് ഔദ്യോഗിക മെയിൽ ഐഡികൾ തടഞ്ഞതായും ജീവനക്കാരെ ഓഫീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വരെ നീക്കം ചെയ്തതായും ചിലർ പറയുന്നു. ശമ്പളം ലഭിക്കാതായതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാണ് തോന്നുന്നതെന്ന് ചില ജീവനക്കാർ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക രംഗത്തെ ഭീകരമായ സാഹചര്യം കമ്പനികളുടെ നിയമനങ്ങളെയും ബാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ നേരത്തെ നൽകിയ നിയമന ഉത്തരവുകൾ പോലും പല കമ്പനികളും മാറ്റിവയ്ക്കുകയോ പിൻവലിക്കുകയോ ആണ് ചെയ്യുന്നത്. മുതിർന്ന എക്സിക്യൂട്ടീവുകളുടെ നിയമനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതിയ ജോലിക്കാരെ നിയമിക്കുന്നത് പല കമ്പനികളും നിർത്തി വച്ചിരിക്കുകയാണ്. സീനിയർ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനികൾ താൽപ്പര്യപ്പെടുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
