കേന്ദ്ര ബജറ്റ് 2021: ബജറ്റ് പെട്ടിയും ബഹി ഖാട്ടയും ഉപേക്ഷിച്ച് ധനമന്ത്രി, ഇത്തവണ ബജറ്റ് ടാബ്‍ലെറ്റിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുമായി ധനമന്ത്രി നി‍ർമ്മല സീതാരാമൻ. പരമ്പരാ​ഗതമായ രീതിയിൽ നിന്ന് മാറി കാലത്തിനനുസരിച്ചുള്ള പുതിയ മാറ്റങ്ങളുമായാണ് ഇത്തവണ ധനമന്ത്രി നി‍ർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ എത്തുന്നത്. 2019 ൽ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത് ബ്രീഫ്കേസ് കൊണ്ടുപോകുന്ന പഴയ പാരമ്പര്യം ലംഘിച്ചു കൊണ്ടായിരുന്നു. പകരം, 'ബഹി ഖാട്ട' അതായത് ചുവപ്പ് നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ കൊണ്ടു വന്നത്.

 

കേന്ദ്ര ബജറ്റ് 2021: ബജറ്റ് പെട്ടിയും ബഹി ഖാട്ടയും ഉപേക്ഷിച്ച് ധനമന്ത്രി, ഇത്തവണ ബജറ്റ് ടാബ്‍ലെറ്റിൽ

എന്നാൽ ഇന്ന് പുതിയ കാലത്തിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ, സീതാരാമൻ വീണ്ടും പരമ്പരാഗതമായ ബഹി-ഖാട്ട ഉപേക്ഷിച്ചു പകരം, ഇന്ത്യൻ നി‍ർമ്മിത ടാബ്‌ലെറ്റാണ് കൈവശം വച്ചിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 2021ലെ ബജറ്റ് പൂർണമായും കടലാസ് രഹിത ബജറ്റായിരിക്കും. കൊറോണ വൈറസ് മഹാമാരിയെ തുട‍ർന്നാണ് ഈ മാറ്റം. ഹാർഡ് കോപ്പികൾക്കുപകരം ബജറ്റിന്റെ സോഫ്റ്റ് കോപ്പികൾ പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും നൽകും.

ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് "മുമ്പെങ്ങുമില്ലാത്തവിധം" ആയിരിക്കുമെന്ന് ഈ മാസം ആദ്യം സീതാരാമൻ പറഞ്ഞിരുന്നു.

English summary

Union Budget 2021: Finance Minister Carries budget in Tablet Instead of Bahi-Khata | കേന്ദ്ര ബജറ്റ് 2021: ബജറ്റ് പെട്ടിയും ബഹി ഖാട്ടയും ഉപേക്ഷിച്ച് ധനമന്ത്രി, ഇത്തവണ ബജറ്റ് ടാബ്‍ലെറ്റിൽ

Bahi-Khata and replaced it with an Indian-made tablet. Read in malayalam.
Story first published: Monday, February 1, 2021, 10:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X