കേന്ദ്ര ബജറ്റ് 2021: മധ്യവർഗക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോദി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം കൊറോണ വൈറസ് മഹാമാരി ബാധിച്ച മധ്യവർഗത്തെ പിന്തുണയ്ക്കാൻ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്യം. തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് "മുമ്പൊരിക്കലും ഇല്ലാത്ത" തരത്തിലുള്ള ബജറ്റായിരിക്കുമെന്നാണ് സൂചനകൾ.

 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതുമായ മേഖലകൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പൊതുജനങ്ങളോട് അവരുടെ ആവശ്യങ്ങൾ അറിയിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹ പട്ടികകളും ലഭിക്കാത്തപക്ഷം മികച്ച ബജറ്റ് തയ്യാറാക്കൽ സാധ്യമല്ലെന്നും സീതാരാമൻ വ്യക്തമാക്കി.

 
കേന്ദ്ര ബജറ്റ് 2021: മധ്യവർഗക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

സീതാരാമന്റെ പരാമർശം മധ്യവർഗ നികുതിദായകർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. 2021ലെ കേന്ദ്ര ബജറ്റിൽ മധ്യവർഗക്കാർക്ക് ചില ഇളവുകൾ നൽകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചർച്ചകൾ നടത്താൻ ജനുവരി 30 ന് മോദി സ‍ർക്കാ‍ർ സ‍ർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ധനമന്ത്രിമാര്‍, ധന വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായി.

English summary

Union Budget 2021: Is there any hope for the middle class? | കേന്ദ്ര ബജറ്റ് 2021: മധ്യവർഗക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോദി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ത്?

Everyone is looking forward to seeing what action the center will take to support the middle class affected by the corona virus pandemic. Read in malayalam.
Story first published: Wednesday, January 20, 2021, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X