കേന്ദ്ര ബജറ്റ്; നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ധനമന്ത്രിമാര്‍, ധന വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായി. വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളും അവലോകനം ചെയ്തു.

കേന്ദ്ര ബജറ്റ്; നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി

 

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മികച്ച പിന്തുണയാണ് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള നന്ദി മിക്ക സംസ്ഥാന പ്രതിനിധികളും യോഗത്തില്‍ രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് കടം എടുക്കാനുള്ള പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി നല്‍കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍ കേന്ദ്രം കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുകയാണ് വേണ്ടത് എന്ന നിലപാടാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ ചില നിര്‍ദേശങ്ങള്‍ നിര്‍മല സീതാരാമനെ അറിയിച്ചു എന്നാണ് വിവരം. ഈ നിര്‍ദേശങ്ങള്‍ കൂടി കേന്ദ്ര ബജറ്റിലുണ്ടായേക്കുമെന്നാണ് സംസ്ഥാനങ്ങളുടെ പ്രതീക്ഷ.

ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സാമ്പത്തിക സര്‍വ്വെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വിവരങ്ങളും വളര്‍ച്ചയുമെല്ലാം സൂചിപ്പിക്കുന്നതാണ് സാമ്പത്തിക സര്‍വെ.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവ കനത്ത ജാഗ്രതയിലാണ് ബജറ്റ് അവതരണം. ലോക്‌സഭ, രാജ്യസഭ, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും എംപിമാര്‍ ഇരിക്കുക. സാധാരണ സമ്മേളിക്കും പോലെ മണിക്കൂറുകള്‍ നീളില്ല. രണ്ടു ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം. ഫെബ്രുവരിയില്‍ ആദ്യഘട്ടം അവസാനിക്കും. പിന്നീട് മാര്‍ച്ചില്‍ രണ്ടാംഘട്ടം ആരംഭിക്കും.

English summary

Union Budget 2021: Nirmala Sitharaman Holds Meeting with State Finance Ministers

Union Budget 2021: Nirmala Sitharaman Holds Meeting with State Finance Ministers
Story first published: Tuesday, January 19, 2021, 19:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X